പുരാവസ്തു തട്ടിപ്പ് കേസ്; ഐജി ലക്ഷ്മണയെ വീണ്ടും സസ്പെൻഡ് ചെയ്തു

news image
Sep 8, 2023, 3:45 pm GMT+0000 payyolionline.in

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസിൽ പ്രതിയായ ഐജി ഗുകുലോത്ത് ലക്ഷ്മണയെ വീണ്ടും സസ്പെൻഡ് ചെയ്തു. മോണ്‍സൻ മാവുങ്കലിൻെറ തട്ടിപ്പിൽ പങ്കാളിയായ ഐജിയെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. പൊലീസിൻെറ യശ്ശസ്സിന് കളങ്കം വരുത്തിയ ലക്ഷ്മണിനെ സസ്പെൻഡ് ചെയ്യണമെന്ന ഡിജിപിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി സസ്പെൻഡ് ചെയ്തത്.

പുരാവസ്തു തട്ടിപ്പിൽ ആരോപണ വിധേയനായപ്പോള്‍ ഗുകുലോത്ത് ലക്ഷ്മണയെ മുമ്പും സസ്പെൻഡ് ചെയ്തിരുന്നു. ഒരു വർഷത്തിന് ശേഷമാണ് തിരികെയെടുത്തത്. ട്രെയിനിം​ഗ് ഐജിയായി നിയമനവും നൽകി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഐജി നൽകിയ ഹർജിയിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചിരുന്നു. ആരോപണങ്ങള്‍ക്കിടെ ഹർജി പിൻവലിച്ച ഗുകുലോത്ത് ലക്ഷ്മണ മുഖ്യമന്ത്രിയുടെ ഓഫീസിന് വിശദീകരണവും നൽകിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe