തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ അശുപത്രിയിലെ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. ആമയിഴഞ്ചാൽ തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. അനസ്‌ത്യേഷ വിഭാഗത്തിലെ ഡോക്ടർ ബിപിനാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് തോട്ടിൽ മൃതദേഹം കണ്ടത്. നാട്ടുകാർ ഉടൻ തന്നെ വിവരം പൊലീസിൽ അറിയിച്ചു. തോടിന് സമീപത്ത് കാർ ഉപേക്ഷിക്കപ്പെട്ട നിലയിലും കണ്ടെത്തി. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.