ഉച്ചഭക്ഷണ പദ്ധതി: ഫണ്ട്​ വിനിയോഗത്തിൽ കേരളത്തെ വിമർശിച്ച്​ കേന്ദ്രം

news image
Sep 10, 2023, 2:07 am GMT+0000 payyolionline.in

തി​രു​വ​ന​ന്ത​പു​രം: സ്​​കൂ​ൾ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി ന​ട​ത്തി​പ്പി​ൽ കേ​ര​ള​ത്തെ വി​മ​ർ​ശി​ച്ച്​ കേ​ന്ദ്ര​വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം. കേ​ന്ദ്ര​വി​ഹി​ത​മാ​യി നേ​ര​ത്തേ കൈ​മാ​റി​യ 132.90 കോ​ടി രൂ​പ സം​സ്ഥാ​​ന വി​ഹി​ത​മാ​യ 76.78 കോ​ടി​യും ചേ​ർ​ത്ത്​ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​ക്കാ​യു​ള്ള സ്​​റ്റേ​റ്റ്​ നോ​ഡ​ൽ അ​ക്കൗ​ണ്ടി​ലേ​ക്ക്​ മാ​റ്റി​യി​ട്ടി​ല്ലെ​ന്ന്​ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം ‘എ​ക്​​സ്​’ പോ​സ്​​റ്റി​ലൂ​ടെ ചൂ​ണ്ടി​ക്കാ​ട്ടി. ഈ ​തു​ക ട്ര​ഷ​റി അ​ക്കൗ​ണ്ടി​ൽ​നി​ന്ന്​ സ്​​റ്റേ​റ്റ്​ നോ​ഡ​ൽ അ​ക്കൗ​ണ്ടി​ലേ​ക്ക്​ മാ​റ്റു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും പോ​സ്​​റ്റി​ൽ പ​റ​യു​ന്നു. തു​ക മാ​റ്റു​ന്ന​തു​വ​രെ തു​ട​ർ​ന്നു​ള്ള വി​ഹി​ത​ത്തി​ന്​ സം​സ്ഥാ​നം അ​ർ​ഹ​ര​ല്ല. ഇ​ക്കാ​ര്യം ക​ഴി​ഞ്ഞ ആ​ഗ​സ്​​റ്റ്​ എ​ട്ടി​ന്​ ഇ ​മെ​യി​ൽ വ​ഴി​യും നേ​രി​ട്ടു​ള്ള യോ​ഗ​ത്തി​ലും അ​റി​യി​ച്ചി​ട്ടു​ണ്ട്. തു​ട​ർ​ന്നു​ള്ള വി​ഹി​തം അ​നു​വ​ദി​ക്കാ​ൻ സം​സ്ഥാ​നം ഇ​ത്​ പാ​ലി​ക്ക​ണ​മെ​ന്നും വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യെ ടാ​ഗ്​ ചെ​യ്​​തു​ള്ള പോ​സ്​​റ്റി​ൽ പ​റ​യു​ന്നു. ആ​ഗ​സ്​​റ്റ്​ എ​ട്ടി​ന്​ അ​യ​ച്ച ഇ ​മെ​യി​ലി​​ന്‍റെ പ​ക​ർ​പ്പും പോ​സ്​​റ്റി​നൊ​പ്പം ന​ൽ​കി​യി​ട്ടു​ണ്ട്.

ധ​ന​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​​ന്‍റെ മാ​ർ​ഗ​രേ​ഖ പ്ര​കാ​രം കേ​ന്ദ്രാ​വി​ഷ്​​കൃ​ത പ​ദ്ധ​തി​ക​ളി​ലെ കേ​ന്ദ്ര​വി​ഹി​തം സം​സ്ഥാ​ന​ങ്ങ​ൾ നി​ർ​ബ​ന്ധ​മാ​യും നി​ശ്ചി​ത പ​ദ്ധ​തി​ക്കാ​യു​ള്ള സ്​​റ്റേ​റ്റ്​ നോ​ഡ​ൽ അ​ക്കൗ​ണ്ടി​ലേ​ക്ക്​ മാ​റ്റ​ണ​മെ​ന്നും കേ​ന്ദ്രം നേ​ര​ത്തേ അ​നു​വ​ദി​ച്ച തു​ക ഇ​പ്ര​കാ​രം മാ​റ്റി​യി​ട്ടി​ല്ലെ​ന്നും ഇ ​മെ​യി​ലി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. 2021-22 വ​ർ​ഷ​ത്തി​ൽ കേ​ന്ദ്രം അ​നു​വ​ദി​ച്ച 132.90 കോ​ടി രൂ​പ​ക്ക്​ പ​ക​ര​മാ​യു​ള്ള വി​ഹി​ത​ത്തി​ൽ 89.58 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച​താ​യി കാ​ണു​ന്നി​ല്ല. ഈ ​തു​ക സം​സ്ഥാ​നം അ​ക്കൗ​ണ്ടി​ലേ​ക്ക്​ കൈ​മാ​റി​യി​ട്ടു​മി​ല്ല. കേ​ന്ദ്ര​വി​ഹി​ത​ത്തി​ന്​ പ​ലി​ശ​യി​ന​ത്തി​ൽ ല​ഭി​ക്കു​ന്ന 20.19 കോ​ടി രൂ​പ​യും സം​സ്ഥാ​നം നി​ക്ഷേ​പി​ച്ചി​ട്ടി​ല്ല. പ​ലി​ശ​യി​ന​ത്തി​ലു​ള്ള തു​ക കേ​​ന്ദ്ര​സ​ർ​ക്കാ​ർ ഫ​ണ്ടി​ലേ​ക്ക്​ എ​ത്ര​യും പെ​​ട്ടെ​ന്ന്​ നി​ക്ഷേ​പി​ക്ക​ണ​മെ​ന്നും ക​ത്തി​ൽ പ​റ​യു​ന്നു. ഇ​തു പാ​ലി​ച്ചാ​ൽ മാ​ത്ര​മേ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​ക്കു​ള്ള അ​ടു​ത്ത ഗ​ഡു തു​ക അ​നു​വ​ദി​ക്കു​ക​യു​ള്ളൂ​വെ​ന്നും ക​ത്തി​ൽ സൂ​ചി​പ്പി​ച്ചു. 2021 -22 വ​ർ​ഷ​ത്തി​ലെ അ​വ​സാ​ന ഗ​ഡു തു​ക പ​ല​ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും കേ​ന്ദ്രം അ​നു​വ​ദി​ച്ചി​ല്ലെ​ന്നും 2022 മാ​ർ​ച്ച്​ 30നാ​ണ്​ തു​ക അ​നു​വ​ദി​ച്ച​തെ​ന്നും ക​ഴി​ഞ്ഞ ദി​വ​സം മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി അ​റി​യി​ച്ചി​രു​ന്നു. തു​ക വൈ​കി​യ​തി​നാ​ലു​ള്ള പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ കേ​ന്ദ്ര​വി​ഹി​തം ല​ഭി​ക്കു​ന്ന മു​റ​യ്​​ക്ക്​ തി​രി​കെ ന​ൽ​കാ​മെ​ന്ന വ്യ​വ​സ്ഥ​യി​ൽ തു​ക മു​ൻ​കൂ​റാ​യി ധ​ന​വ​കു​പ്പി​ൽ​നി​ന്ന്​ വാ​ങ്ങി ചെ​ല​വ​ഴി​ച്ചി​രു​ന്നു.

കേ​ന്ദ്രം തു​ക അ​നു​വ​ദി​ച്ച​പ്പോ​ൾ ഈ ​തു​ക ധ​ന​വ​കു​പ്പ്​ തി​രി​കെ​യെ​ടു​ത്തു. എ​ന്നാ​ൽ, കേ​ന്ദ്രം അ​നു​വ​ദി​ച്ച തു​ക സം​സ്ഥാ​ന വി​ഹി​ത​വും ചേ​ർ​ത്ത്​ സ്​​റ്റേ​റ്റ്​ നോ​ഡ​ൽ അ​ക്കൗ​ണ്ടി​ൽ നി​ക്ഷേ​പി​ച്ചി​ല്ലെ​ന്നാ​ണ്​ കേ​ന്ദ്ര വാ​ദം. പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ തു​ക വീ​ണ്ടും നോ​ഡ​ൽ അ​ക്കൗ​ണ്ടി​ൽ നി​ക്ഷേ​പി​ക്കാ​ൻ ധ​ന​മ​ന്ത്രി അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

സ്കൂൾ ഉച്ചഭക്ഷണം മുടങ്ങില്ല, കേന്ദ്രത്തിന്‍റേത് അർധസത്യം -മന്ത്രി

കൊ​ച്ചി: സ്കൂ​ള്‍ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി വി​വാ​ദ​ത്തി​ല്‍ കേ​ന്ദ്ര സ​ര്‍ക്കാ​റി​നെ രൂ​ക്ഷ​മാ​യി വി​മ​ര്‍ശി​ച്ച്​ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ന്‍കു​ട്ടി. സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി പ​ദ്ധ​തി​ക്ക്​ ത​ട​സ്സം നി​ല്‍ക്കു​ന്ന കേ​ന്ദ്ര സ​ര്‍ക്കാ​റി​ന്റെ വി​ശ​ദീ​ക​ര​ണം അ​ര്‍ധ​സ​ത്യ​മാ​ണെ​ന്നും കേ​ന്ദ്ര വി​ഹി​തം ല​ഭി​ച്ചി​ല്ലെ​ങ്കി​ലും ഉ​ച്ച​ഭ​ക്ഷ​ണം മു​ട​ങ്ങി​ല്ലെ​ന്നും മ​ന്ത്രി കൊ​ച്ചി​യി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട്​ പ​റ​ഞ്ഞു.​

കേ​ന്ദ്രാ​വി​ഷ്കൃ​ത പ​ദ്ധ​തി​യി​ൽ 40 ശ​ത​മാ​നം തു​ക​യാ​ണ്​ കേ​ര​ളം ന​ൽ​കു​ന്ന​ത്. 170.59 കോ​ടി രൂ​പ കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ൽ​കേ​ണ്ട​തു​ണ്ട്. ഇ​ത്​ ല​ഭി​ക്കു​മ്പോ​ൾ സം​സ്ഥാ​ന സ​ർ​ക്കാ​ർ 97.89 കോ​ടി രൂ​പ​യും ന​ൽ​ക​ണം. എ​ന്നാ​ൽ, കേ​ന്ദ്ര വി​ഹി​ത​മാ​യ 416.43 കോ​ടി രൂ​പ സം​സ്ഥാ​ന​ത്തി​നു കൈ​മാ​റി​യി​രു​ന്നു​വെ​ന്നും 2021-22 വ​ർ​ഷ​ത്തെ കു​ടി​ശ്ശി​ക വി​ഹി​ത​മാ​യ 132.90 കോ​ടി രൂ​പ ഇ​തി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യി​രു​ന്നു​വെ​ന്നു​മാ​ണ്​ കേ​ന്ദ്ര​ത്തി​ന്റെ വാ​ദം. ഇ​ത്​ ശ​രി​യ​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe