ദോഹ: കൊയിലാണ്ടി മൂടാടി ഹിൽബസാർ കളരിവളപ്പിൽ സജീർ (41) ഖത്തറിൽ നിര്യാതനായി. നേരത്തെ ഖത്തർ പ്രവാസിയായിരുന്ന സജീർ, രണ്ടു മാസം മുമ്പാണ് പുതിയ വിസയിൽ ജോലിക്ക് എത്തിയത്.
കളരിവളപ്പിൽ അസൈനാർ ആണ് പിതാവ്. മാതാവ് ആസ്യോമ്മ. ഭാര്യ: നഷീദ. മക്കൾ: ആദിൽ ഷാനു, ദാഹിം ഫർഹാൻ, ഖദീജ അർവ. സഹോദരങ്ങൾ: നസീറ, നസീമ. ഖത്തർ കെ.എം.സി.സി അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കിയ മൃതദേഹം ചൊവ്വാഴ്ച പുലർച്ചെയോടെ നാട്ടിലെത്തിക്കും.