നിപ: ആയഞ്ചേരി സ്വദേശിയുടെ മരണം; വടകരയിൽ 15 ആരോഗ്യപ്രവർത്തകർ ക്വാറൻറീനിൽ

news image
Sep 12, 2023, 2:43 pm GMT+0000 payyolionline.in

വടകര: ആയഞ്ചേരി മംഗലാട് സ്വദേശിയുടെ മരണം നിപ ബാധിച്ചാണെന്ന് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ വടകരയിൽ സമ്പർക്കപ്പട്ടികയിലുള്ള 15ഓളം ആരോഗ്യപ്രവർത്തകർ ക്വാറന്റീനിൽ.

വടകര സഹകരണ ആശുപത്രിയിലെ ഡോക്ടറടക്കം 13 പേരും വടകര ജില്ല ആശുപത്രിയിലെ ഡോക്ടറും നഴ്‌സുമാണ് വീടുകളിലും ആശുപത്രികളിലുമായി ക്വാറന്റീനിൽ പ്രവേശിച്ചത്. ഞായറാഴ്ച രാവിലെ 11.15 നും 11.45നും ഇടയിലാണ് ആയഞ്ചേരി മംഗലാട് സ്വദേശി ശക്തമായ പനിയെ തുടർന്ന് വടകര ജില്ല ആശുപത്രിയിൽ എത്തിയത്. അത്യാഹിത വിഭാഗത്തിൽ എത്തിയ രോഗിയെ പരിശോധിച്ച ഡോക്ടറും നഴ്സുമാണ്​ സമ്പർക്കത്തിലായത്.

തിങ്കളാഴ്ച സഹകരണ ആശുപത്രിയിലെ ഡോക്ടറെ കാണാനും രോഗി എത്തി. ഇവിടെ രക്തപരിശോധനയടക്കം നടത്തി. കൂടുതൽ പരിശോധനക്ക് കോഴിക്കോട് ലാബിലേക്കും ഇയാൾ പോയിരുന്നു. സഹകരണ ആശുപത്രിയിൽ നടത്തിയ രക്തപരിശോധനയിൽ ഡോക്ടർക്ക് സംശയമുണ്ടായതിനെ തുടർന്നാണ് വിദഗ്ധ പരിശോധനക്ക് കോഴിക്കോട് ലാബിലേക്ക് അയച്ചത്. ഇതിനുപുറമെ വെള്ളിയാഴ്ച ആയഞ്ചേരി ആരോഗ്യ കേന്ദ്രത്തിലും അടുത്തദിവസംതന്നെ വില്യാപ്പള്ളി ആരോഗ്യകേന്ദ്രത്തിലും പരിശോധനക്ക് എത്തിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe