കോഴിക്കോട്∙ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ഓഗസ്റ്റ് 30 ന് മരിച്ച കുറ്റ്യാടി മരുതോങ്കര കള്ളാട് എടവലത്ത് മുഹമ്മദിനും നിപ്പ സ്ഥിരീകരിച്ചു. ഇതാദ്യമായാണ് ഇന്‍ഡക്‌സ് കേസ് കണ്ടെത്തിയത്. ഇദ്ദേഹത്തില്‍നിന്നാണു മറ്റുള്ളവര്‍ക്കു രോഗം പടര്‍ന്നത്.
ആശുപത്രിയില്‍ ത്രോട്ട് സ്വബ് ഉണ്ടായിരുന്നു. ഇതു പരിശോധിച്ചപ്പോഴാണ് ഫലം പോസിറ്റീവ് എന്ന് വ്യക്തമായത്. നിപ്പ ബാധിച്ച് ഒരാളുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചിരുന്നത്. ആദ്യം മരിച്ച മുഹമ്മദിന്റെ പരിശോധന നടത്താതിരുന്നതിനാല്‍ നിപ്പ സ്ഥിരീകരിച്ചിരുന്നില്ല. ഈ മാസം 11ന് മരിച്ച വടകര സ്വദേശി ഹാരിസിനു മാത്രമാണ് രോഗബാധ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നത്.
സൂപ്പര്‍ സ്‌പ്രെഡ് സംഭവിച്ചത് സ്വകാര്യ ആശുപത്രിയില്‍ നിന്നാണ്. ഈ ആശുപത്രിയിലെ 30 ആരോഗ്യപ്രവര്‍ത്തകരുടെ ഫലങ്ങള്‍ നെഗറ്റീവ് ആയി. 100 സാംപിളുകള്‍ അയച്ചതില്‍ ആകെ 6 എണ്ണമാണ് പോസിറ്റീവ് ആയിരിക്കുന്നത്. സമ്പര്‍ക്കപ്പട്ടികയില്‍ മറ്റു ജില്ലകളില്‍നിന്ന് ഉള്‍പ്പെടെയുള്ളവരുടെ എണ്ണം 1080 ആയി.
ഇതിൽ 327 ആരോഗ്യ പ്രവർത്തകരാണ്. കോർപറേഷനിൽ ചെറുവണ്ണൂർ 5 കിലോമീറ്റർ ചുറ്റളവിൽ കണ്ടെയ്മെന്റ് സോൺ ആയിരിക്കും. ജില്ലയിൽ പ്രഫഷനൽ കോളജുകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒരാഴ്ച്ച ക്ലാസുകൾ ഓൺലൈനായിരിക്കും. മറ്റു ജില്ലകളിൽ 29 പേർ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. മലപ്പുറം– 22, കണ്ണൂർ –3, വയനാട് –1, തൃശൂർ –3. എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ സമ്പർക്ക പട്ടിക.