നിപ: വവ്വാലുകളുടെ സാമ്പിൾ ശേഖരണം തുടരും

news image
Sep 20, 2023, 4:42 am GMT+0000 payyolionline.in

കോ​ഴി​ക്കോ​ട്: നി​പ പ്ര​തി​രോ​ധ പ​ഠ​ന ന​ട​പ​ടി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൃ​ഗ സം​ര​ക്ഷ​ണ വ​കു​പ്പി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ​വ്വാ​ലു​ക​ളു​ടെ​യും മൃ​ഗ​ങ്ങ​ളു​ടെ​യും സാ​മ്പി​ൾ ശേ​ഖ​രി​ക്കു​ന്ന​ത് തു​ട​രും. കു​റ്റ്യാ​ടി​ മരുതോങ്കരയിൽനിന്നും പൈ​ക്ക​ള​ങ്ങാ​ടി​യി​ൽ​നി​ന്നു​മാ​ണ് സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ക്കു​ക. ക​ഴി​ഞ്ഞ ദി​വ​സം ഈ​ന്ത്, അ​ട​ക്ക എ​ന്നി​വ​യും പ​രി​ശോ​ധ​ന​ക്കാ​യി മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ശേ​ഖ​രി​ച്ചി​രു​ന്നു.

കേ​ന്ദ്ര​ത്തി​ൽ​നി​ന്നെ​ത്തി​യ വി​ദ​ഗ്ധ സം​ഘ​വും വ​നം​വ​കു​പ്പും പാ​ലോ​ട് കേ​ര​ള അ​ഗ്രി​ക​ൾ​ച​റ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ അ​നി​മ​ൽ ഡി​സീ​സ​സും ജി​ല്ല മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പും പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി യോ​ഗം ചേ​ർ​ന്നു.

 

വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളി​ൽ​നി​ന്ന് സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ക്കു​ന്ന​തോ​ടൊ​പ്പം​ത​ന്നെ വ​നാ തി​ർ​ത്തി​യോ​ടു ചേ​ർ​ന്ന​തും രോ​ഗ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​തു​മാ​യ വ​വ്വാ​ലു​ക​ളി​ൽ നി​ന്നും സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ക്കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. വ​ന്യ​ജീ​വി​ക​ളു​ടെ അ​സ്വാ​ഭാ​വി​ക മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്താ​ൽ വ​നം വ​കു​പ്പും ജി​ല്ല മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പും ചേ​ർ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം, സാ​മ്പി​ൾ ശേ​ഖ​ര​ണം, ശാ​സ്ത്രീ​യ​മാ​യി ശ​വ​സം​സ്ക​ര​ണം എ​ന്നി​വ ന​ട​ത്താ​നും തീ​രു​മാ​നി​ച്ചു.

സമ്പർക്കപ്പട്ടികയിൽ 1,286 പേർ

കോ​ഴി​ക്കോ​ട്: നി​പ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​വി​ൽ സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ലു​ള്ള​ത് 1,286 പേ​ർ. ചൊ​വ്വാ​ഴ്ച 16 പേ​രെ​യാ​ണ് സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. ചൊ​വ്വാ​ഴ്ച ല​ഭി​ച്ച 49 പ​രി​ശോ​ധ​ന ഫ​ല​ങ്ങ​ളും നെ​ഗ​റ്റി​വാ​ണ്. നി​പ സ്ഥി​രീ​ക​രി​ച്ച ചെ​റു​വ​ണ്ണൂ​ർ സ്വ​ദേ​ശി​യു​ടെ സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ 127 പേ​രും ആ​ദ്യം മ​രി​ച്ച വ്യ​ക്തി​യു​ടെ പ​ട്ടി​ക​യി​ൽ 115ഉം ​ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ന്റെ പ​ട്ടി​ക​യി​ൽ 168 പേ​രും മ​രി​ച്ച ആ​യ​ഞ്ചേ​രി സ്വ​ദേ​ശി​യു​ടെ പ​ട്ടി​ക​യി​ൽ 450 പേ​രു​മാ​ണു​ള്ള​ത്.

നി​പ കോ​ൾ സെ​ന്റ​റി​ൽ ചൊ​വ്വാ​ഴ്ച 77 ഫോ​ൺ​കോ​ളു​ക​ളാ​ണ് വ​ന്ന​ത്. 94 പേ​ർ​ക്ക് മാ​ന​സി​ക പി​ന്തു​ണ ന​ൽ​കി. 1,193 പേ​ർ കോ​ൾ സെ​ന്റ​റി​ൽ ബ​ന്ധ​പ്പെ​ട്ടു. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 5,453 വീ​ടു​ക​ളി​ൽ ഇ​ന്ന​ലെ സ​ന്ദ​ർ​ശ​നം ന​ട​ത്തി. 52,667 വീ​ടു​ക​ളാ​ണ് ഇ​തു​വ​രെ സ​ന്ദ​ർ​ശി​ച്ച​ത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe