ചെറുവണ്ണൂർ റോഡിൽ തടി ലോറി മറിഞ്ഞു

news image
Sep 22, 2023, 12:22 pm GMT+0000 payyolionline.in

ഫറോക്ക് : ചെറുവണ്ണൂർ–കൊളത്തറ റോഡിൽ ഹിന്ദുസ്ഥാൻ കമ്പനിക്കു സമീപം തടി കയറ്റി എത്തിയ ലോറി മറിഞ്ഞു. ഡ്രൈവറും സഹായിയും പരുക്കില്ലാതെ രക്ഷപ്പെട്ടു. കൊളത്തറ തയ്യിൽ വുഡ് വർക്സിലേക്കു റബർ തടിയുമായി എത്തിയ ലോറിയാണ് വൈകിട്ട് 5.30നു അപകടത്തിൽപെട്ടത്. നവീകരണ പ്രവൃത്തി നടക്കുന്ന കൊളത്തറ റോഡിൽ ഹിന്ദുസ്ഥാൻ ട്രാൻസ്ഫോമർ പരിസരത്ത് കുണ്ടും കുഴിയുമാണ്.

ഭാരം കയറ്റി എത്തുന്ന വാഹനങ്ങൾ ഇവിടെ അപകടത്തിൽപെടാൻ സാധ്യത ഏറെയാണ്. ഇതുവഴി കടന്നു പോകുന്നതിനിടെയാണ് ലോറി റോഡരികിലേക്കു മറിഞ്ഞത്. തടിക്കഷണങ്ങൾ പിന്നീട് മറ്റൊരു ലോറിയിലേക്ക് കയറ്റി കൊണ്ടുപോയി. മറിഞ്ഞ ലോറി ക്രെയിൻ എത്തിച്ചു നീക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe