കുട്ടനാട്(ആലപ്പുഴ): രാമങ്കരി വേഴപ്രായിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. വേഴപ്രാ ദേവസ്വംചിറ രാജുവിന്റെയും സിന്ധുവിന്റെയും മകൻ ഉണ്ണിക്കുട്ടൻ (27) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.15നു രാമങ്കരി- ഊരുക്കരി റോഡിൽ വേഴപ്രാ ഇല്ലിക്കത്തറയ്ക്ക് സമീപതാണ് അപകടം.
ഊരുക്കരി ഭാഗത്ത് നിന്നു വരികയായിരുന്ന ബൈക്ക് നീയന്ത്രണം വിട്ടു മൈൽക്കുറ്റിയിൽ ഇടിക്കുകയായിരുന്നു . ഇടിയുടെ ആഘാതത്തിൽ സമീപത്തെ പാടശേഖരത്തേയ്ക്കു തെറിച്ചു വീണ ഉണ്ണിക്കുട്ടനെ നാട്ടുകാർ ഉടൻ തന്നെ ചങ്ങനാശേരി ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപെടുത്താനായില്ല. ഇടിയെ തുടർന്നു ബൈക്കിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. മൃതദേഹം ചങ്ങനാശേരി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.