നിപ: അഞ്ച് സാമ്പ്ളുകള്‍ കൂടി നെഗറ്റിവ്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളെ തുറക്കും

news image
Sep 24, 2023, 3:33 pm GMT+0000 payyolionline.in

കോഴിക്കോട്: നിപ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടതിനെത്തുടർന്ന് രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന അഞ്ചുപേരുടെ സാമ്പ്ൾ പരിശോധന ഫലം കൂടി നെഗറ്റീവായതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. പുതിയ പോസിറ്റിവ് കേസുകളില്ല. നിപ പോസിറ്റിവായി ആശുപത്രികളില്‍ ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.

നിപ വ്യാപക ഭീതിയകന്നതോടെ ജില്ലയിൽ നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ചുതുടങ്ങി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളെ മുതൽ സാധാരണ നില‍യിലേക്ക് മാറും. എന്നാൽ കണ്ടെയ്ൻമെന്‍റ് സോണുകളിൽ ക്ലാസ് ഓൺലൈനായി തുടരും.

മരിച്ച രണ്ടു പേർ അടക്കം ആറുപേർക്കാണ് ഇത്തവണ ജില്ലയിൽ നിപ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കമുള്ള 377 പേരുടെ സാമ്പ്ളാണ് ഇതുവരെ പരിശോധിച്ചത്. 915 പേരാണ് ഐസൊലേഷനിലുള്ളത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe