ക്ലിനിക്കൽ മൈക്രോബയോളജിസ്റ്റുകളുടെ ദേശീയ സമ്മേളനം തിരുവനന്തപുരത്ത്

news image
Sep 29, 2023, 9:08 am GMT+0000 payyolionline.in

തിരുവനന്തപുരം: ക്ലിനിക്കൽ മൈക്രോ ബയോളജിസ്റ്റുകളുടെ ഒമ്പതാം ത്രിവർഷ കോൺഫറൻസായ ട്രിക്കോൺ സെപ്തംബർ 30, ഒക്ടോബർ 1, 2 തീയതികളിൽ തിരുവനന്തപുരത്ത് നടക്കും. ശനിയാഴ്ച രാവിലെ രാവിലെ 10 മണിക്ക് ഹോട്ടൽ റസിഡൻസി ടവറിൽ വെച്ച് നടക്കുന്ന സമ്മേളനം ആരോ​ഗ്യ മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും.ഇന്ന് ലോക രാജ്യങ്ങൾ നേരിടുന്ന വൈറസ്, ഫം​ഗസ് രോ​ഗങ്ങളെക്കുറിച്ചുള്ള പ്രഭാഷണങ്ങളാണ് കോൺഫൻസിൽ നടക്കുക. ലോക പ്രശസ്ത മൈക്രോ ബയോളജിസ്റ്റുകളും വൈറോളജിസ്റ്റുകളുമായി അഞ്ഞൂറോളം പേർ സമ്മേളനത്തിൽ പങ്കെടുക്കും.

ലോക പ്രശസ്ത മൈക്രോ ബയോളജിസ്റ്റ് ഡോ. ടിം ബ്രൂ​ക്ക്സ് വൈറസ് രോ​ഗങ്ങളുടെ ആ​ഗോള സാഹചര്യം, വരാനുള്ള ഭീഷണി എന്നിവയെക്കുറിച്ച് പ്രഭാഷണം നടത്തും. യു.കെ. ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയിലെ റെയർ ആന്റ് ഇൻപോർട്ടഡ് പത്തോജൻസ് ലബോറട്ടി ക്രിനിക്കൽ സർവീസ് ഡയറക്ടറാണ് ഡോ. ടിം ബ്രൂ​ക്ക്സ്.തിരുവനന്തപുരം മെഡിക്കൽ കോളജിലെ മൈക്രോ ബയോളജി വിഭാ​ഗവും ആർ.സി.സി, ശ്രീ ചിത്ര മെഡിക്കൽ സെന്ററും സംയുക്തമായാണ് കോൺഫറൻസ് നടത്തുന്നത്.ഈ സമ്മേളനത്തിൽ വെച്ച് ക്ലിനിക്കൽ മൈക്രോബയോളജിസ്റ്റുകളുടെ പുതിയ ദേശീയ പ്രസിഡന്റായി ശ്രീചിത്ര മെഡിക്കൽ സയൻസിലെ ഡോ. കവിത രാജ ചുമതലയേൽക്കുമെന്ന് ഓർ​ഗനൈസിങ് കമ്മിറ്റി ചെയർപേഴ്സൻ ഡോ. മഞ്ജുശ്രീ. എസും ഓർ​ഗനൈസിങ് കമ്മിറ്റി സെക്രട്ടറിമാരായ ഡോ. ജ്യോതി. ആർ, ഡോ. സ്വപ്ന ബിജുലാൽ, ഡോ. ദിനൂപ് എന്നിവർ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe