ജിം പരിശീലകയുടെ പീഡന പരാതി; പിടിയിലായ ഷിയാസ് കരീമിന് ജാമ്യം

news image
Oct 5, 2023, 12:08 pm GMT+0000 payyolionline.in

ചെന്നൈ ; സിനിമ ടെലിവിഷന്‍ താരവും, ഫാഷന്‍ മോഡലുമായ ഷിയാസ് കരീം പീഡനക്കേസിൽ കസ്റ്റഡിയിലായി. ചെന്നൈ എയർപോർട്ടിൽ നിന്നാണ് ഷിയാസ് കരിമിനെ കസ്റ്റഡിയിൽ എടുത്തത്. ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചതിനാൽ മജിസ്‌ട്രേറ്റ്‌ കോടതിയിൽ ഹാജരാക്കി കർശന ഉപാധികളോടെ ജാമ്യത്തിൽ വിട്ടു.യുവതിയുടെ പരാതിയിൽ ചന്ദേര പൊലീസ് സ്ത്രീ പീഡനത്തിനും പണം തട്ടിയതിനുമാണ്  ഇയാൾക്കെതിരെ കേസ്‌ രജിസ്റ്റർ ചെയ്‌തത്. .ഷിയാസിനെതിരെ ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.വിവാഹവാഗ്‌ദാനം നല്‍കി പീഡിപ്പിച്ചെന്നും 11 ലക്ഷം രൂപ തട്ടിയെടുത്തെന്നും ആരോപിച്ചാണ് കേസ്‌. ജിംനേഷ്യം പരിശീലകയായ യുവതിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. വിവാഹവാഗ്‌ദാനം നല്‍കി പീഡിപ്പിച്ചെന്നും 11 ലക്ഷം രൂപ തട്ടിയെടുത്തെന്നും ആരോപണമുണ്ട്‌.വ്യാഴം രാവിലെ ഗൾഫിൽ നിന്നും ചെന്നൈയിലെത്തിയ ഷിയാസിനെ വിമാനത്താവളത്തിൽ കസ്റ്റംസ് തടയുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe