കേരളത്തിൽ കോൺഗ്രസിനും ബിജെപിക്കും ഒരേമനസ് : മുഖ്യമന്ത്രി

news image
Oct 9, 2023, 7:03 am GMT+0000 payyolionline.in

കണ്ണൂർ> കേരളത്തിൽ കോൺഗ്രസിനും ബിജെപിക്കും ഒരേമനസാണെന്നും അവരുടെ ലക്ഷ്യം എൽഡിഎഫ് ആണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കണ്ണൂരിൽ കുടുംബയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കോൺഗ്രസ് ബിജെപിയെ എതിർക്കുന്നില്ല എന്ന് മാത്രമല്ല, ഒരു വിഭാഗം ബിജെപിയുടെ വർഗീയ നയങ്ങൾ വരെ സ്വീകാര്യമുള്ളവരാണ്. സംഘപരിവാർ മനസോടെ പ്രതികരിക്കാൻ അവർ തയ്യാറാണ്. ബിജെപിക്ക് നീരസമുണ്ടാക്കുന്ന ഒന്നും കോൺഗ്രസ് ചെയ്യുന്നുമില്ല.കേന്ദ്രം  കേരളത്തോട്  പകയോടെ പെരുമാറുമ്പോഴും  ഒരുമിച്ച് നിന്ന് അർഹമായ ആനുകൂല്യങ്ങൾ നേടാൻ ഇവിടെ  നിന്നും ജയിച്ചുപോയ  കോൺഗ്രസ് എംപിമാർ തയ്യാറാകുന്നില്ല. കേന്ദ്ര ധനമന്ത്രിയെ കണ്ട് നിവേദനം നൽകാനോ നിവേദനത്തിൽ ഒപ്പിടുവാനോ അവർ തയ്യാറല്ല. ഇത് നമ്മൾ മനസിലാക്കണം.

 

ബിജെപി ഭരണത്തിലില്ലാത്ത നാല് സംസ്ഥാനങ്ങളിൽ ഒരേ ദിവസം റെയ്ഡ്  നടന്നിരുന്നു. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കേന്ദ്ര  ഏജൻസികളെ ഉപയോഗിച്ച് ഭരണം പിടിക്കാൻ പറ്റുമോയെന്നാണ് ബിജെപി നോക്കുന്നത്.

കെപിസിസി യോഗത്തിൽ രാഷ്‌ട്രീയവുമായി ബന്ധമില്ലാത്ത ഒരു പ്രൊഫഷണലിനെ പങ്കെടുപ്പിക്കുകവഴി കോൺഗ്രസിന്റെ രാഷ്‌ട്രീയ വ്യതിയാനമാണ്‌ വെളിവാകുന്നത്‌. സാമൂഹ്യമാധ്യമങ്ങളിലും മറ്റും സജീവമായി ഇടപെടുന്നയാൾ കോൺഗ്രസിന്റെ  ഉന്നതയോഗത്തിൽ പങ്കെടുത്തതായാണ്‌ വാർത്ത.

നല്ല നിലയിൽ നടന്നുപോകുന്ന കേരളത്തിന്റെ ധനമാനേജ്മെൻറിനെ ഏതൊക്കെ തരത്തിൽ   ബുദ്ധിമുട്ടിക്കാനാകുമെന്നാണ് കേന്ദ്രം നോക്കുന്നത്. എന്നാൽ ദേശീയപാത നിർമ്മാണം, മലയോര- തീരദേശ ഹെെവേകൾ, ഗെയിൽ പെെപ്പ് ലെെൻ, കെ ഫോൺ , കൊച്ചി ബാംഗ്ലൂർ വ്യവസായ ഇടനാഴി അങ്ങിനെ  വിവിധ പദ്ധതികളിലുടെ സംസ്ഥാനത്തിന്റെ  വികസനമാണ് എൽഡിഎഫ് സർക്കാർ ഉറപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe