‘പാർട്ടിപ്രവർത്തകനെന്നു പറഞ്ഞപ്പോൾ മുറി നല്‍കി’ ബാസിത്ത് തിരുവനന്തപുരത്ത് താമസിച്ചത് എംഎൽഎ ഹോസ്റ്റലില്‍

news image
Oct 14, 2023, 7:48 am GMT+0000 payyolionline.in

തിരുവനന്തപുരം: ആരോഗ്യവകുപ്പ് മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട കോഴക്കേസിലെ പ്രതി ബാസിത്ത് തിരുവനന്തപുരത്തെത്തിയപ്പോൾ താമസിച്ചത് എംഎൽഎ ഹോസ്റ്റിലിൽ. നിയമന ശുപാർശക്കായി ഹരിദാസിനെയും കൂട്ടിയെത്തിയപ്പോഴാണ് കൊടുങ്ങല്ലൂർ എംഎൽഎയുടെ മുറിയിൽ പ്രതി താമസിച്ചത്. ബാസിത്തുമായി  ബന്ധമില്ലെന്നും പാർട്ടി പ്രവർത്തകനെന്നു പറഞ്ഞപ്പോൾ പി.എ.മുറി നൽകിയതാണെന്നും കൊടുങ്ങല്ലൂർ എംഎൽഎ സുനിൽ കുമാർ പറഞ്ഞു. ബാസിത്തിനെ തെളിവെടുപ്പിനായി കൻോണ്‍മെൻ് പൊലിസ് മലപ്പുറത്തേക്ക് കൊണ്ടുപോയി.

ആരോഗ്യവകുപ്പ് മന്ത്രിയുടെ ഓഫീസിനെതിരായ കോഴക്കേസിന് പിന്നിൽ പ്രതിപക്ഷമാണെന്ന് മുഖ്യമന്ത്രി ആരോപിക്കുമ്പോഴാണ് ഭരണപക്ഷത്തിനെയും കുഴയ്ക്കുന്ന വിവരങ്ങൾ പുറത്തുവരുന്നത്.  മെഡിക്കൽ ഓഫീസർ നിയമനത്തിനായി ആരോഗ്യമന്ത്രിയുടെ പിഎയെ കാണാമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ബാസിത്ത് മലപ്പുറം സ്വദേശിയായ ഹരിദാസിനെ സെക്രട്ടറിയേറ്റിലെത്തിച്ചത്. ഏപ്രിൽ 10,11 തീയതികളിൽ തിരുവനന്തപുരത്ത് ഹരിദാസിനൊപ്പം എത്തിയപ്പോള്‍ താമസിച്ചത് കൊടുങ്ങല്ലൂർ എംഎൽഎയും സിപിഐ നേതാവുമായ സുനിൽ കുമാറിൻെറ മുറിയിലാണ്. എഐഎസ്എഫ് മുൻ നേതാവായ ബാസിത്തിനെ സംഘടാവിരുദ്ധ പ്രവർത്തനങ്ങള്‍ക്ക് പുറത്താക്കിയിരുന്നു. പക്ഷെ പഴയ ഒരു സുഹൃത്ത് വഴിയാണ് മുറി തരപ്പെടുത്തിയതെന്നാണ് ബാസിത്ത് പൊലിസിന് നൽകിയ മൊഴി.

 

ഹരിദാസിന്‍റെ  വിശ്വാസം കൂട്ടാൻ കൂടിയായിരുന്നു എംഎൽഎ ഹോസ്റ്റലിലെ താമസം. ആരോഗ്യമന്ത്രിയുടെ ഓഫീസിൽ കയറാൻ കഴിയാതെയാണ് ഹരിദാസൻ തിരിച്ചു പോയത്.  തലസ്ഥാനത്ത് വിവിധ ആവശ്യങ്ങള്‍ക്ക് വരുന്നവരെ പാർട്ടി പ്രവർത്തകർ പരിചയപ്പെടുത്തിയാൽ മുറി നൽകുന്നത് പതിവാണെന്നും, ബാസിത്തിനെ അറിയില്ലെന്നും സുനിൽ കുമാർ എംഎൽഎ പറഞ്ഞു.  പണം നൽകിയിട്ടും നിയമനം നടക്കാതെ വന്നപ്പോഴാണ് ഹരിദാസൻ പരാതി ഉന്നയിക്കുന്നത്. പക്ഷെ കോഴ വാങ്ങി തട്ടിപ്പ് ആസൂത്രണം ചെയ്ത ബാസിത്ത് തന്നെ മന്ത്രിയുടെ പി.എ അഖിലിനെതിരെ ആരോപണം ഉന്നയിക്കാൻ ഹരിദാസിനോട് ആവശ്യപ്പെടുകയായിരുന്നു. ഇതിന് കാരണമെന്തെന്നാണ് പൊലിസ് അന്വേഷിക്കുന്നത്. ഗൂഡാലോചന നടത്തിയ മഞ്ചേരിയിലെ വിവിധ സ്ഥലങ്ങളിൽ ബാസിത്തുമായി പൊലിസ് തെളിവെടുപ്പ് നടത്തും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe