കൊച്ചി: കേരളം സമ്പൂർണ ഹാൾ മാർക്കിങ് സംസ്ഥാനമായി മാറാൻ ഒരുങ്ങുന്നു. നിലവിൽ ഹാൾ മാർക്കിങ് കേന്ദ്രമില്ലാത്ത ഏക ജില്ലയായ ഇടുക്കിയിൽ ഈ മാസം 24ന് കേന്ദ്രത്തിന്റെ ഉദ്ഘാടനം നടക്കും. ഇതോടെ സമ്പൂർണ ഹാൾ മാർക്കിങ് സംസ്ഥാനം എന്ന നേട്ടം കേരളത്തിന് സ്വന്തമാകും.
ഇടുക്കി ജില്ലയിലെ അടിമാലിയിലാണ് ഹാൾ മാർക്കിങ് കേന്ദ്രം തുടങ്ങുന്നത്. സ്വർണാഭരണങ്ങളുടെ ഗുണമേന്മ മുദ്രയായ ഹാൾ മാർക്കിങ്ങിന് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാന്റേഡ്സാണ് (ബി.ഐ.എസ്) കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത്. കേരളത്തിലെ ആറായിരത്തോളം ജ്വല്ലറികൾ ഇതിനകം എച്ച്.യു.ഐ.ഡി നടപ്പാക്കിയിട്ടുണ്ട്. 2023 ഏപ്രിൽ ഒന്നുമുതലാണ് രാജ്യത്ത് ഹാൾമാർക്കിങ് നിർബന്ധമാക്കിയത്. രണ്ട് ഗ്രാമിൽ താഴെയുള്ള ആഭരണങ്ങൾക്ക് ഇത് നിർബന്ധമല്ല.