കളമശ്ശേരി സ്ഫോടനം: പ്രതി ഡൊമിനിക് മാർട്ടിന്‍റെ ചോദ്യം ചെയ്യൽ തുടരും; വൈദ്യപരിശോധന പൂർത്തിയാക്കി

news image
Oct 30, 2023, 3:11 am GMT+0000 payyolionline.in

കൊച്ചി: കളമശ്ശേരി ബോംബ് സ്ഫോടന പരമ്പരയിലെ പ്രതിയായ ഡൊമിനിക് മാർട്ടിന്‍റെ വൈദ്യപരിശോധന പൂർത്തിയാക്കി. ഇന്ന് പുലർച്ചെയാണ് എറണാകുളം ജനറൽ ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയത്. തുടർന്ന് എ.ആർ ക്യാംപിലേക്ക് തിരികെ കൊണ്ടുവന്നു. ഇയാളെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും.

കേരള പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘത്തിനൊപ്പം എൻ.എസ്.ജിയുടെ പ്രത്യേക സംഘവും പ്രതിയെ ചോദ്യം ചെയ്യും. ഇന്നലെ കളമശ്ശേരി ക്യാംപിൽവെച്ച് എൻ.ഐ.എ സംഘം ചോദ്യം ചെയ്തിരുന്നു.

അതേസമയം, സ്ഫോടനം നടന്ന കളമശ്ശേരി സംറ കൺവെൻഷൻ സെന്‍ററും പരിക്കേറ്റവരെ പ്രവേശിപ്പിച്ച മെഡിക്കൽ കോളജ് ആശുപത്രിയുംമുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് സന്ദർശിക്കും. സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ മു​ഖ്യ​മ​ന്ത്രി​യു​ടെ കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേരുന്ന അ​ടി​യ​ന്ത​ര സ​ർ​വ​ക​ക്ഷി​യോ​ഗത്തിന് ശേഷമാകും മുഖ്യമന്ത്രി കളമശ്ശേരിയിൽ എത്തുക.

അ​വ​ധി​യി​ലു​ള്ള മു​ഴു​വ​ന്‍ പേ​​രെ​യും തി​രി​ച്ചു​ വി​ളി​ക്കാ​ൻ ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി​മാ​ർ​ക്ക്​ ആ​ഭ്യ​ന്ത​ര​വ​കു​പ്പ്​ നി​ർ​ദേ​ശം ന​ല്‍കിയിട്ടുണ്ട്. ഓ​രോ പൊ​ലീ​സ്​ സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ​യും ആ​ളു​കൂ​ടു​ന്ന ഇ​ട​ങ്ങ​ളും പൊ​തു​സ്ഥ​ല​ങ്ങ​ളും പ്ര​ത്യേ​കം നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്. ഇ​വി​ട​ങ്ങ​ളി​ൽ നി​രീ​ക്ഷ​ണ കാ​മ​റ പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​മാ​ണോ എ​ന്ന് ഉ​റ​പ്പു​വ​രു​ത്തും. റെ​യി​ല്‍വേ സ്‌​റ്റേ​ഷ​നു​ക​ൾ, ബ​സ്​ സ്റ്റാ​ൻ​ഡ്, വി​മാ​ന​ത്താ​വ​ളം, ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ള്‍ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലെ​ല്ലാം പ​രി​ശോ​ധ​ന ക​ര്‍ശ​ന​മാ​ക്കി.

ഷോ​പ്പി​ങ്​ മാ​ളു​ക​ള്‍, പ്രാ​ർ​ഥ​നാ​ കേ​ന്ദ്ര​ങ്ങ​ള്‍, ഹോ​ട്ട​ലു​ക​ൾ, ലോ​ഡ്ജു​ക​ള്‍ ഉ​ള്‍പ്പ​ടെ നി​രീ​ക്ഷി​ക്കാ​നും പൊ​ലീ​സി​ന് നി​ർ​ദേ​ശ​മു​ണ്ട്. ത​ല​സ്ഥാ​ന​ത്ത്​ യ​ഹോ​വാ​സാ​ക്ഷി​ക​ളു​ടെ ആ​രാ​ധ​നാ​ല​യം സ്ഥി​തി​ ചെ​യ്യു​ന്ന കു​ന്നു​കു​ഴി​യി​ല്‍ പൊ​ലീ​സ് സം​ഘം വാഹന പരിശോധന നടത്തിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe