കണ്ടല ബാങ്കിലും ഇഡി റെയ്ഡ്: മുൻസെക്രട്ടറിമാരുടെയും കളക്ഷൻ ഏജന്റിന്റെയും വീടുകളിൽ പരിശോധന

news image
Nov 8, 2023, 3:53 am GMT+0000 payyolionline.in

തിരുവനന്തപുരം: തിരുവനന്തപുരം കണ്ടല സർവ്വീസ് ബാങ്കിലും ഇഡി പരിശോധന. ബാങ്കിലെ മുൻ സെക്രട്ടറിമാരുടെ വീടുകളിലാണ് ഇഡി പരിശോധന നടത്തുന്നത്. ബാങ്കിലെ മുൻ സെക്രട്ടറിമാരായ ശാന്തകുമാരി രാജേന്ദ്രൻ, മോഹന ചന്ദ്രൻ എന്നിവരുടെ വീട്ടിലും കളക്ഷൻ ഏജന്റ് അനിയുടെ വീട്ടിലുമാണ് ഇഡി പരിശോധന നടത്തുന്നത്. ഇന്ന് പുലർച്ചെ അഞ്ചരമണിയോടെയാണ് എറണാകുളത്ത് നിന്നെത്തിയ  ഇഡി വീടുകളിൽ പരിശോധന നടത്തിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe