ദില്ലിയിലെ വായു​ ​’ഗുരുതരാവസ്ഥ’യിൽ; ഗുണനിലവാരം അപകടകരമായ തോതിൽ തുടരുന്നു

news image
Nov 8, 2023, 7:31 am GMT+0000 payyolionline.in
ദില്ലി: ദില്ലിയിൽ വായു ഗുണനിലവാരം വീണ്ടും ഗുരുതരാവസ്ഥയിലേക്ക്. സൂചികയിൽ ഇന്ന് രേഖപ്പെടുത്തിയ ശരാശരി ഗുണനിലവാര തോത് 418 ആണ്. ഒരിടവേളയ്ക്ക് ശേഷം ഇന്നലെ സൂചിക 400 നു താഴേക്ക് എത്തുകയും നേരിയ പുരോഗതി കാണിക്കുകയും ചെയ്തിരുന്നു. ദില്ലിയിലെ പഞ്ചാബി ബാഗ്, ഭാവന, ആനന്ദ് വിഹാർ എന്നിവടങ്ങളിലാണ് വായു ഗുണനിലവാരം അപകടകരമായ തോതിലേക്കെത്തിയത്. അതേ സമയം വാഹന നിയന്ത്രണത്തെക്കുറിച്ച് ചർച്ചചെയ്യാൻ ദില്ലി പരിസ്ഥിതി മന്ത്രി ഗോപാൽ റേ അടിയന്തര യോഗം വിളിച്ചു. ഒറ്റ – ഇരട്ട അക്ക വാഹന നിയന്ത്രണം ശാസ്ത്രീയമല്ലെന്ന  സുപ്രീംകോടതി വിമർശനത്തിനു പിന്നാലെയാണ് യോഗം. നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോഴും ദില്ലിയുടെ അയൽ സംസ്ഥാനങ്ങളിൽ കാർഷികാവശിഷ്ടങ്ങൾ കത്തിക്കുന്നത് തുടരുകയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe