ഡെറാഡൂൺ : ഉത്തരകാശിയിലെ സിൽക്യാരയിൽ തുരങ്ക അപകടത്തിൽ കുടുങ്ങിയവരെ പുറത്തെത്തിക്കാനുള്ള രക്ഷാദൗത്യം വൈകുന്നു. ഡ്രില്ലിങിനുപയോഗിക്കുന്ന ആഗർ മെഷീൻ തകരാറിലായതാണ് രക്ഷാപ്രവർത്തനം വൈകിപ്പിക്കുന്നത്. ആഗർ മെഷീൻ പുറത്തെടുത്ത ശേഷം നാളെ മുതൽ മാനുവൽ ഡ്രില്ലിങ്ങും വെർട്ടിക്കൽ ഡ്രില്ലിങ്ങും ആരംഭിക്കാനാണ് തീരുമാനം.
കഴിഞ്ഞ ദിവസം തൊഴിലാളികളെ പുറത്തെത്തിക്കാൻ സാധിക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഡ്രില്ലിങ്ങിനിടെയുണ്ടാകുന്ന തടസങ്ങൾ കാരണം വൈകുകയായിരുന്നു. 14 ദിവസമായി തൊഴിലാളികൾ തുരങ്കത്തിൽ കുടുങ്ങിക്കിടക്കുകയാണ്. 41 തൊഴിലാളികളാണ് ഉള്ളിലുള്ളത്. ഏകദേശം 12 മീറ്റർ മാത്രമാണ് ഇനി തൊഴിലാളികളിലേക്കുള്ള ദൂരം.