പാകിസ്താനിൽ സൈനികത്താവളത്തിനു നേരെ ആക്രമണം: 23 പേർ കൊല്ലപ്പെട്ടു

news image
Dec 12, 2023, 1:25 pm GMT+0000 payyolionline.in

ഇസ്ലാമാബാദ് : പാകിസ്താനിൽ സൈനികത്താവളത്തിനു നേരെയുണ്ടായ ആക്രമണത്തിൽ 23 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. പാകിസ്താനിലെ  ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യയിലുള്ള ദേര ഇസ്മയിൽ ഖാൻ ജില്ലയിലാണ് സംഭവം. സൈനികത്താവളത്തിലേക്ക് അക്രമികൾ ബോംബ് നിറച്ച  വാഹനവുമായി പ്രവേശിക്കുകയായിരുന്നു. അഫ്​ഗാൻ അതിർത്തിക്കടുത്തായിരുന്നു സ്ഥലം. പുലർച്ചെയാണ് ആക്രമണം നടന്നത്.

ആക്രമണത്തിൽ കെട്ടിടത്തിന്റെ 3 മുറികൾ തകർന്നു. അവശിഷ്ടങ്ങളിൽ മൃതദേഹങ്ങൾ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് സൂചന. എല്ലാവരും സാധാരണ വേഷത്തിലായിരുന്നതിനാൽ മരിച്ച എല്ലാവരും സൈനിക ഉദ്യോ​ഗസ്ഥർ തന്നെയാണോ എന്ന് തിരിച്ചറിഞ്ഞിട്ടില്ല.  പാകിസ്താൻ താലിബാനുമായി ബന്ധമുള്ള തെഹ്‍രീക്-ഇ- ജിഹാദ് പാകിസ്താൻ ആക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്തു. ആക്രമണത്തെത്തുടർന്ന് പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe