വിവരാവകാശ മറുപടിയിൽ പേരില്ല: ഓഫീസർമാർക്ക്‌ 100 വട്ടം ഇമ്പോസിഷൻ

news image
Dec 20, 2023, 5:39 pm GMT+0000 payyolionline.in

കോഴിക്കോട്‌ : വിവരാവകാശ അപേക്ഷക്കുള്ള വിവരം നിഷേധിച്ചുള്ള മറുപടിയിൽ പേര് മറച്ചുവച്ച രണ്ട് ഉദ്യോഗസ്ഥരെ ഇമ്പോസിഷൻ എഴുതിച്ച് വിവരാവകാശ കമീഷൻ. കൂത്താട്ടുകുളം മുനിസിപ്പാലിറ്റിയിൽ വിവരാവകാശ ഓഫീസറായിരുന്ന ഇഗ്നേഷ്യസ് എം ജോൺ, ബേപ്പൂർ പോർട്ട് ഓഫീസിലെ ഡയറക്ടർ പി എ സി അനിത എന്നിവർക്കാണ് ശിക്ഷ. ഇരുവരും കമീഷന് പേരും ഫോൺ നമ്പറും നൂറുപ്രാവശ്യം വീതം എഴുതി നൽകി.

ഇഗ്നേഷ്യസ് ഇപ്പോൾ തദ്ദേശഭരണ വകുപ്പിൽ കോഴിക്കോട് റീജണൽ ഓഫീസിലെ എൻജിനിയറാണ്. വിവരാവകാശ അപേക്ഷക്കുള്ള മറുപടിക്ക്‌ വിവരം നൽകരുതെന്നതായിരുന്നു നിലപാട്‌ എന്ന്‌ കമീഷൻ തെളിവെടുപ്പിൽ കണ്ടെത്തി. ഒപ്പം സ്വന്തം പേരും അപേക്ഷകനെ അറിയിച്ചില്ല.|

ബേപ്പൂർ പോർട്ട് ഓഫീസിൽ ലഭിച്ച അപേക്ഷയിലും വിവരം നിഷേധിച്ചാണ് മറുപടി നൽകിയത്. അതിലും ഓഫീസറുടെ പേര്‌ രഹസ്യമാക്കി. പേരുവയ്ക്കാൻ മറന്നുപോയെന്നാണ്‌  ഇരുവരും കമീഷന്‌ നൽകിയ മറുപടി. തുടർന്നാണ് കമീഷണർ എ അബ്ദുൾഹക്കിം ഇരുവർക്കും പേരും നമ്പരും എഴുതാൻ കടലാസ് നൽകിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe