പുതുവർഷ രാത്രിയിലും ഗാസ്സയിൽ ഇസ്രായേലിന്‍റെ കനത്ത ആക്രമണം; നിരവധി പേർ കൊല്ലപ്പെട്ടു

news image
Jan 1, 2024, 5:12 am GMT+0000 payyolionline.in

ഗാസ്സ സിറ്റി: പുതുവർഷ രാത്രിയിലും ഗാസ്സയിലെ ജനം നേരിട്ടത് ഇസ്രായേലിന്‍റെ കനത്ത ആക്രമണം. രാത്രിയുടനീളം നിലക്കാത്ത ഷെല്ലിങ്ങാണ് ഗാസ്സക്കുനേരെയുണ്ടായത്. ഖാൻ യൂനിസിലെ ബീച്ച് സ്ട്രീറ്റിൽ ഇസ്രായേൽ ഷെല്ലാക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തതായി ഫലസ്തീൻ റെഡ് ക്രസന്റ് അറിയിച്ചു. കിഴക്കൻ ഗാസ്സയിലെ സെയ്തൂനിൽ ഒരു കൂട്ടം സാധാരണക്കാരെ ലക്ഷ്യമിട്ട് ഇസ്രായേൽ യുദ്ധവിമാനങ്ങൾ നടത്തിയ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു.

മധ്യ ഗാസ്സയിലെ അൽ-മഗാസി അഭയാർത്ഥി ക്യാമ്പിലെ വീടിന് നേരെ ഇസ്രായേൽ ഡ്രോൺ ആക്രമണം നടത്തി. നുസെയ്റത്ത് അഭയാർഥി ക്യാമ്പിലെ വീടിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇവരെ അൽ-അഖ്സ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

20 റോക്കറ്റുകൾ ഇസ്രായേലിനു നേരെ അയച്ചതായി ഖ​സ്സാം ബ്രി​ഗേ​ഡ് അറിയിച്ചു. ഗസ്സയിലെ വംശഹത്യയോടുള്ള പ്രതികരണമാണിതെന്ന് ഖസ്സാം ബ്രിഗേഡ്സ് വ്യക്തമാക്കി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe