മലപ്പുറത്ത് ബാറ്ററി മാറ്റാൻ നൽകിയ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു

news image
Jan 8, 2024, 2:01 pm GMT+0000 payyolionline.in

മലപ്പുറം: മലപ്പുറം വണ്ടൂരിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു. മൊബൈൽ ഷോപ്പിൽ ബാറ്ററി മാറ്റാൻ നൽകിയ മൊബൈൽ ഫോണാണ് കത്തി നശിച്ചത്. ജീവനക്കാരുടെ അവസരോചിത ഇടപെടൽ കാരണം വൻ ദുരന്തം ഒഴിവായി. ഇതര സംസ്ഥാന തൊഴിലാളിയുടെ മൊബൈലാണ് പൊട്ടിത്തെറിച്ചത്.

വണ്ടൂർ പാണ്ടിക്കാട് റോഡിലുള്ള മൊബൈൽ ഷോപ്പിൽ ഇന്ന് മൂന്ന് മണിയോടെയായിരുന്നു സംഭവം. ഇതര സംസ്ഥാന തൊഴിലാളി ബാറ്ററി മാറ്റാനായി നൽകിയ പോക്കോ എക്സ് 3 മോഡൽ മൊബൈൽ ഫോണാണ് കടയിലെ ജീവനക്കാരൻ വാങ്ങിവെച്ച ഉടൻ തന്നെ കത്തിയത്. ഉടൻ തന്നെ ജീവനക്കാർ തീയ്യണക്കുകയായിരുന്നു. മൊബൈൽ ഫോണിൻ്റെ ബാറ്ററി പൊള്ളച്ച അവസ്ഥയിലായിരുന്നു. മിനിറ്റുകൾക്ക് മുൻപായിരുന്നെങ്കിൽ ഉടമയുടെ കയ്യിൽ നിന്നാകും മൊബൈൽ ഫോൺ കത്തുകയെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe