വിമാനത്താവളങ്ങൾ വഴി കടത്ത്; രാജ്യത്ത് 4 വർഷത്തിനിടെ പിടിച്ചത് 11,957 കിലോ സ്വർണം, കേരളത്തിൽ 2291 കിലോ

news image
Jan 18, 2024, 4:40 am GMT+0000 payyolionline.in

തിരുവനന്തപുരം:  കേരളത്തിലെ വിമാനത്താവളങ്ങൾ വഴി കടത്തുന്നതിനിടെ 4 വർഷത്തിനുള്ളിൽ പിടികൂടിയത് 2291.51 കിലോഗ്രാം സ്വർണം. സ്വർണക്കടത്തിലും അതു പിടികൂടുന്നതിലും രാജ്യത്ത് ഒന്നാം സ്ഥാനത്താണ് കേരളം. എന്നാൽ, കഴിഞ്ഞ വർഷം സ്വർണം പിടികൂടുന്നതിൽ കേരളത്തെ മറികടന്ന് മഹാരാഷ്ട്ര ഒന്നാമതെത്തി.

2023 ഒക്ടോബർ വരെയുള്ള കണക്കനുസരിച്ച് കേരളത്തിൽ 542.36 കിലോഗ്രാം സ്വർണം പിടികൂടിയപ്പോൾ, മഹാരാഷ്ട്രയിൽ 997.51 കിലോഗ്രാം ആണ് പിടികൂടിയത്. 2020, 21, 22 വർഷങ്ങളിൽ മഹാരാഷ്ട്രയിൽ നിന്ന് യഥാക്രമം 191.43 കിലോഗ്രാം, 119.22 കിലോഗ്രാം, 535.65 കിലോഗ്രാം വീതവും കേരളത്തിൽ നിന്ന് 406.39 കിലോഗ്രാം, 586.95 കിലോഗ്രാം, 755.81 കിലോഗ്രാം വീതവുമാണ് സ്വർണം പിടികൂടിയത്. രാജ്യാന്തര വിമാനത്താവളങ്ങളുടെ എണ്ണം കൂടുതലായതും കർശന പരിശോധനയുമാണ് കേരളത്തിൽ കൂടുതൽ സ്വർണം പിടികൂടാൻ കാരണമെന്ന് കസ്റ്റംസ് പറയുന്നു.

വജ്രം ഉൾപ്പെടെ വിലപിടിപ്പുള്ള കല്ലുകൾ കേരളത്തിൽ കള്ളക്കടത്തായി എത്തിയതു പിടികൂടിയിട്ടില്ലെന്നു കേന്ദ്ര ധനമന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. ഗുജറാത്ത്, തമിഴ്നാട്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളാണ് ഇക്കാര്യത്തിൽ മുന്നിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe