സിബിഐയും ഇ.ഡിയും അന്വേഷിക്കേണ്ട കേസ്, കേന്ദ്രം അന്വേഷിപ്പിച്ചത് കോർപറേറ്റ് മന്ത്രാലയത്തെക്കൊണ്ട്: സതീശൻ

news image
Jan 18, 2024, 9:43 am GMT+0000 payyolionline.in

തിരുവനന്തപുരം: കരിമണൽ കമ്പനിയായ സിഎംആർഎലും മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ എക്സാലോജിക് കമ്പനിയും തമ്മിൽ നടന്ന ഇടപാടുകൾ നിയമപരമാണെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം പച്ചക്കള്ളമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കമ്പനികൾ തമ്മിൽ നടന്നത് കള്ളപ്പണം നേതാവ് വി.ഡി.സതീശൻ. കമ്പനികൾ തമ്മിൽ നടന്നത് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റയും അഴിമതി നിരോധന നിയമത്തിന്റെയും പരിധിയിൽ വരുന്ന കുറ്റമാണെന്നാണ് റജിസ്ട്രാർ ഓഫ് കമ്പനീസിന്റെ റിപ്പോർട്ട്. കോടതിയുടെ മേൽനോട്ടത്തിൽ സിബിഐയോ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റോ (ഇ.ഡി) കേസ് അന്വേഷിക്കണം. സംഘപരിവാർ സിപിഎമ്മുമായി അവിഹിത ബന്ധത്തിലാണെന്നും, കേസുകൾ ഒത്തുതീർക്കുകയാണെന്നും വി.ഡി.സതീശൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

‘‘സിഎംആർഎലും എക്സാലോജിക്കുമായി നടത്തിയ ഇടപാടുകളുടെ നിയമപരമായ രേഖ ഹാജരാക്കാൻ ഇരു കമ്പനികൾക്കും കഴിഞ്ഞിട്ടില്ല. സിഎംആർഎലിനു വീണയുടെ കമ്പനി സോഫ്റ്റ്‌വെയർ സഹായം നൽകിയതിനു രേഖയില്ല. രണ്ടു കമ്പനികളും തമ്മിൽ കരാറും ഇല്ല. സേവനം നൽകാതെയാണ് എക്സാലോജിക്കിനു പണം നൽകിയതെന്നാണ് സിഎംആർഎലിലെ ഉദ്യോഗസ്ഥര്‍ കേന്ദ്ര ഏജൻസികൾക്കു നൽകിയിരിക്കുന്ന മൊഴി. സേവനം നൽകാതെയാണ് വീണയുടെ കമ്പനിക്ക് 1.72 കോടി നൽകിയത്. തെറ്റായ രേഖകൾ ഉപയോഗിച്ച് സേവനം നൽകാതെ വീണയുടെ കമ്പനി പണം വാങ്ങി. ബോർഡ് ഓഫ് ഡയറക്ടേഴ്സിനെ അറിയിക്കാതെയാണ് മറ്റൊരു കമ്പനിയുമായി സിഎംആർഎൽ കരാറിൽ ഏർപ്പെട്ടത്.

‘‘നേരത്തെ എസ്എൻസി ലാവ്‌ലിൻ കേസ്, സ്വർണക്കടത്തു കേസ്, ലൈഫ് മിഷൻ കേസ് എന്നീ കേസുകളിലെല്ലാം സിപിഎം–ബിജെപി ധാരണയുണ്ടാക്കിയിട്ടുണ്ട്. മുന്‍കാല അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് യുഡിഎഫ് ആരോപണം ഉന്നയിക്കുന്നത്. നിയമപരമായ പഠനം നടത്തിയശേഷം ഏത് കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണം എന്നു ആവശ്യപ്പെടും.’’– സതീശൻ പറഞ്ഞു.

ബിജെപിയും സിപിഎം തമ്മിൽ വലിയ പോരാട്ടം നടക്കുന്നു എന്നു കാണിക്കാനാണ് ഗവർണറുമായുള്ള തർക്കവും സാമ്പത്തിക കാര്യങ്ങളിൽ ഡൽഹിയിലെ സമരവുമെന്നും അദ്ദേഹം ആരോപിച്ചു. ‘‘കഴിഞ്ഞ തിരഞ്ഞെടുപ്പിലും ബിജെപി വേട്ടയാടുന്നു എന്നു പ്രചാരണം നടത്തിയശേഷം അവരുമായി സിപിഎം ഒത്തുതീർപ്പിലെത്തി. ഇതെല്ലാം ജനങ്ങളെ കബളിപ്പിക്കുന്നതിനാണ് സംഘപരിവാറും സിപിഎമ്മും തമ്മിൽ എല്ലാ കാര്യങ്ങളിലും ഒത്തുതീർപ്പിലെത്തുകയാണ്. കേന്ദ്ര ഏജന്‍സികളോടല്ല, അവരെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിനാണ് കോൺഗ്രസിന് എതിർപ്പ് സിബിഐ, ഇഡി അന്വേഷണം വേണ്ടെന്നു പറഞ്ഞാൽ ഈ കേസിലെ പ്രതികൾ രക്ഷപ്പെടും. ഏജൻസികളെ കേന്ദ്രം ദുരുപയോഗം ചെയ്താൽ സർക്കാരിനൊപ്പം നിൽക്കും’’– വി.ഡി.സതീശൻ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe