കൊടും വളവും ചെങ്കുത്തായ കയറ്റവും ലൈസന്‍സ് കടമ്പ; പരീക്ഷ രീതി തയ്യാറാക്കാൻ 9 അംഗ ഉദ്യോഗസ്ഥ കമ്മിറ്റി രൂപീകരിച്ചു

news image
Jan 22, 2024, 3:25 pm GMT+0000 payyolionline.in

തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസ് കിട്ടാനുള്ള നിബന്ധനകൾ കൂടുതൽ കർശനമാക്കാൻ മോട്ടോർ വാഹനവകുപ്പ്. പുതിയ പരീക്ഷ രീതി തയ്യാറാക്കാൻ 9 അംഗ ഉദ്യോഗസ്ഥ കമ്മിറ്റി രൂപീകരിച്ചു. ഇപ്പോഴുള്ള നിബന്ധനകൾക്ക് പുറമെ ചെങ്കുത്തായ കയറ്റം, വലിയ വളവുകൾ എന്നിവടങ്ങളിലും ഡ്രൈവിംഗ് ടെസ്റ്റ് നടത്തും.പുതിയ കമ്മിറ്റി റോഡ് സുരക്ഷ ഉൾപ്പെടെ പുതിയ ചോദ്യാവലി തയ്യാറാക്കും.

ലേണേഴ്സ് ടെസ്റ്റിന് 36 ചോദ്യങ്ങൾ ഉൾപ്പെടുത്തണമെന്ന് ഗതാഗത കമ്മീഷണർ അറിയിച്ചിരിക്കുന്നത്. കേന്ദ്ര ചട്ട പ്രകാരം 60 ശതമാനം ഉത്തരങ്ങൾ ശരിയായാൽ ലേണേഴ്സ് നൽകാം. നിലവിൽ 20 ചോദ്യങ്ങളിൽ 12 എണ്ണം ശരിയാക്കണം എന്നാണ് വ്യവസ്ഥ. ഡ്രൈവിംഗ് ടെസ്റ്റ് നടത്തുമ്പോൾ ഡ്രൈവിംഗ് സ്കൂളുകൾ ക്യാമറകൾ സ്ഥാപിക്കണമെന്നും മോട്ടോർ വാഹനവകുപ്പ് നിർദ്ദേശിച്ചു. മോട്ടോർ വാഹന വകുപ്പ് ആവശ്യപ്പെടുമ്പോൾ ഈ ദൃശ്യങ്ങൾ കൈമാറണമെന്നാണ് നിർദ്ദേശം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe