രാഷ്ട്രപതിയുടെ സേന മെഡലുകൾ പ്രഖ്യാപിച്ചു; 6പേർക്ക് കീർത്തിചക്ര, ആറ് മലയാളികള്‍ക്ക് പരം വിശിഷ്ഠ സേവാ മെഡൽ

news image
Jan 25, 2024, 5:10 pm GMT+0000 payyolionline.in

ദില്ലി: രാഷ്ട്രപതിയുടെ സേന മെഡലുകൾ പ്രഖ്യാപിച്ചു. ഇത്തവണ 80 പേർക്കാണ് രാഷ്ട്രപതിയുടെ ധീരതയ്ക്കുളള സൈനിക പുരസ്കാരങ്ങള്‍ ലഭിക്കുക. ഇതിൽ മൂന്ന് കീർത്തി ചക്ര ഉള്‍പ്പെടെ 12 സേന മെഡലുകൾ മരണാനന്തര ബഹുമതിയായിട്ടാണ് നൽകുക. ക്യാപ്റ്റൻ അനുഷ്മാൻ സിങ്ങ്, ഹവീൽദാർ അബ്ദുൾ മജീദ്, ശിപോയി പവൻ കുമാർ എന്നിവർക്ക് കീർത്തിചക്ര മരണാനന്തര ബഹുമതിയായാണ് നൽകുക.

 

ആകെ ആറ് കീർത്തി ചക്ര, 16 ശൗര്യ ചക്ര, 53 സേന മെഡലുകൾ എന്നിവയാണ് പ്രഖ്യാപിച്ചത്.  ഒരു നാവിക സേന മെഡലും നാലു വ്യോമസേന മെഡലുകളും പ്രഖ്യാപിച്ചിട്ടുണ്ട്. 311 വിശിഷ്ട സേവാ മെഡലുകളും പ്രഖ്യാപിച്ചു. ആറ് മലയാളികൾക്ക് പരം വിശിഷ്ട സേവാ മെഡൽ ലഭിക്കും. ലഫ് ജനറൽ പി.ജി കെ മേനോൻ, ലഫ് ജനറൽ അരുണ്‍ അനന്ത നാരായണൻ,  ലഫ് ജനറൽ അജിത് നീലകണ്ഠൻ, ലഫ് ജനറൽ മാധവൻ ഉണ്ണികൃഷ്ണൻ, ലഫ് ജനറൽ ജോൺസൺ പി മാത്യു, ലെഫ് ജന. ഉണ്ണികൃഷണൻ നായർ എന്നിവർക്കാണ് പരം വിശിഷ്ട സേവാ മെഡൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe