പെൻഷൻ നിലച്ചെന്നത്‌ കുപ്രചാരണം: കേന്ദ്രപദ്ധതി കുടിശ്ശിക 5891 കോടി

news image
Jan 26, 2024, 5:49 am GMT+0000 payyolionline.in
തിരുവനന്തപുരം : സാമ്പത്തികമായി വലിച്ചുമുറുക്കുന്ന കേന്ദ്ര ജനദ്രോഹനയംമൂലം കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്ന്‌ സമ്മതിക്കുമ്പോഴും സർക്കാർ ശ്രമിക്കുന്നത്‌ കഴിയുന്നത്ര മാസങ്ങളിൽ വീടുകളിൽ ക്ഷേമ പെൻഷനെത്തിക്കാൻ.

അഞ്ചുമാസമായി ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നില്ലെന്ന പ്രചാരണം തെറ്റിധാരണ പരത്തലാണ്‌. ആഗസ്‌തിൽ രണ്ടു മാസത്തെയും (3200 രൂപവീതം) നവംബറിലും ഡിസംബറിലും ഓരോ മാസത്തെയും (1600 വീതം) വിതരണം ചെയ്തു. ഇത്‌ മറച്ചുവയ്ക്കുന്നവർ  അടിയന്തരമായി കേന്ദ്രം അനുവദിക്കേണ്ട പണം തടഞ്ഞതോ തുച്ഛമായ തുകപോലും നൽകാത്ത യുഡിഎഫ്‌ സർക്കാർ കാലത്തെ ദുരിതാവസ്ഥയോ മിണ്ടുന്നില്ല.
ഉമ്മൻചാണ്ടി സർക്കാർ 600 രൂപ പെൻഷൻ18 മാസം കുടിശ്ശികയാക്കിയത്‌  നൽകിയതും  ഘട്ടങ്ങളിലായി 1600 രൂപയാക്കിയതും എൽഡിഎഫാണ്‌. യുഡിഎഫ്‌ അഞ്ചുവർഷത്തിൽ  നൽകിയത്‌ 9011 കോടി.  ഒന്നാം പിണറായി സർക്കാർ 35,154 കോടിയും  ഈ സർക്കാർ രണ്ടരവർഷത്തിൽ 23,958 കോടി രൂപയും നൽകി.

കൃത്യമായി നടക്കുന്ന പെൻഷൻ വിതരണം മുടക്കാനാണ്‌ പെൻഷൻ കമ്പനി എടുക്കുന്ന കടം സംസ്ഥാനത്തിന്റെ പൊതുകടമെടുപ്പിൽനിന്ന്‌ കുറയ്‌ക്കാൻ കേന്ദ്രം തീരുമാനിച്ചത്‌. പ്രതിപക്ഷത്തെ ചില നേതാക്കൾ പെൻഷൻ കമ്പനിക്കെതിരെ രംഗത്തുവന്നതും ഈ ലക്ഷ്യത്തിലാണ്‌.
സംസ്ഥാനത്തെ എങ്ങനെയും വിഷമസ്ഥിതിയിലാക്കുകയെന്ന നിലപാട്‌ കേന്ദ്രം ആവർത്തിച്ചുകൊണ്ടിരുന്നു. ഏറ്റവും ഒടുവിൽ  ( ജനുവരി –- മാർച്ച്‌ ) കടമെടുപ്പിൽ കേന്ദ്രം വെട്ടിയത് 5600 കോടി. 7437.61 കോടി കടം എടുക്കാമായിരുന്നു. അനുവദിച്ചത് 1838 കോടി മാത്രം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe