ഇ​ൻ​ഡ്യ മു​ന്ന​ണി​ നേ​തൃ​സ്ഥാ​നം ലഭിച്ചില്ല; നിതീഷ് ക​ുമാർ ഇന്ന് മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചേക്കും

news image
Jan 28, 2024, 3:56 am GMT+0000 payyolionline.in

ന്യൂഡൽഹി: കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷസഖ്യത്തിന് കനത്ത തിരിച്ചടി നൽകി ബിഹാറിലെ മഹാസഖ്യം വിടാനൊരുങ്ങി ജെ.ഡി.യു. നേതാവ് നിതീഷ് കുമാർ.

വീണ്ടും എൻ.ഡി.എ.യുടെ ഭാഗമാകാൻ ഒരുങ്ങുന്ന നിതീഷ് ഞായറാഴ്ച മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചേക്കും. ഇതി​െൻറ ഭാഗമായി രാവിലെ നിയമസഭാ കക്ഷിയോഗം ചേരും. തുടർന്നാണ്, ഗവർണർക്ക് രാജി സമർപ്പിക്കുകയെന്നാണ് അറിയുന്നത്. ഇന്ന് വൈകീട്ട് തന്നെ സത്യപ്രതിജ്ഞയുമുണ്ടായേക്കും. ഇത്തരം ചർച്ചകൾ നടക്കുമ്പോഴും പുതിയ ചുവട് വെപ്പിനെ കുറിച്ച് നിതീഷ് പ്രതികരിച്ചിട്ടില്ല. എന്നാൽ, ഇക്കുറി ബി.ജെ.പി.യുടെ സ്വന്തം മുഖ്യമന്ത്രി വേണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ ഉയരുന്നുണ്ട്.

ശനിയാഴ്ച വൈകീട്ട് പട്നയിൽ തിരക്കിട്ട രാഷ്ട്രീയനീക്കങ്ങളാണ് അരങ്ങേറിയത്. ആർ.ജെ.ഡി., ജെ.ഡി.യു. നേതാക്കൾ പ്രത്യേകം യോഗം ചേർന്നു. ബി.ജെ.പി.യുടെ സംസ്ഥാനനേതാക്കൾ കേന്ദ്രനേതൃത്വവുമായി നിരന്തരം ആശയവിനിമയം നടത്തി. നിതീഷിനെ മുന്നണിയിൽ പിടിച്ചുനിർത്താൻ കോൺഗ്രസ് നേതൃത്വം ശനിയാഴ്ച രാത്രി വൈകിയും ശ്രമങ്ങൾ നടത്തിയിരുന്നു.

2022ലാ​ണ്​ ബി.​ജെ.​പി​യുമായി ഇടഞ്ഞ് ആ​ർ.​ജെ.​ഡി​യു​ടെ​യും മ​റ്റും പി​ന്തു​ണ​യോ​ടെ​ നി​തീ​ഷ്​ മ​ഹാ​സ​ഖ്യ​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി​യാ​യ​ത്. ഒ​മ്പ​താം ത​വ​ണ​യാ​ണ്​ നി​തീ​ഷ്​ മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യാ​ൻ ഒ​രു​ങ്ങു​ന്ന​ത്. പു​തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​ഇ​ന്ന് തു​ട​ങ്ങാ​നി​രു​ന്ന ര​ണ്ടു​ദി​വ​സ​ത്തെ ബം​ഗാ​ൾ യാ​​ത്ര മാ​റ്റി​യി​ട്ടു​ണ്ട്.

ബി.​​ജെ.​പി​യെ നേ​രി​ടു​ക​യെ​ന്ന പൊ​തു ല​ക്ഷ്യ​ത്തോ​ടെ രൂ​പ​​വ​ത്ക​രി​ച്ച ഇ​ൻ​ഡ്യ മു​ന്ന​ണി​യു​ടെ നേ​തൃ​സ്ഥാ​നം കി​ട്ടി​ല്ലെ​ന്നു​​വ​ന്ന​തോ​ടെ​യാ​ണ്​ വീണ്ടും എൻ.ഡി.എ പാളയത്തിലെത്തുന്നത്. ഇതിനിടെ, നി​തീ​ഷ്​ വീ​ണ്ടും എ​ൻ.​ഡി.​എ സ​ഖ്യ​ക​ക്ഷി​യാ​കു​ന്ന​തി​ൽ നീ​ര​സ​മു​ള്ള ചി​രാ​ഗ്​ പാ​സ്വാ​ൻ ബി.​ജെ.​പി അ​ധ്യ​ക്ഷ​ൻ ​ജെ.​പി ന​ഡ്ഡ​​യെ​യും മ​റ്റും ക​ണ്ട്​ ഉ​ത്​​ക​ണ്ഠ അ​റി​യി​ച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe