നിതീഷ് കുമാർ രാജിവെച്ചു; ബി.ജെ.പിക്കൊപ്പമുള്ള പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ വൈകീട്ട്

news image
Jan 28, 2024, 9:27 am GMT+0000 payyolionline.in

പട്ന: ബിഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. ഗവർണർ രാജേന്ദ്ര അരലേക്കറിന്റെ വസതിയിലെത്തിയാണ് രാജിക്കത്ത് കൈമാറിയത്. നിതീഷ് കുമാറിന്റെ ജെ.ഡി.യുവും ബി.ജെ.പിയും ചേർന്ന് ബിഹാറിൽ പുതിയ മന്ത്രിസഭ രുപീകരിക്കും. ശനിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയുണ്ടാകും.

ബി.ജെ.പി എം.എൽ.എമാർ ഇതിനകം തന്നെ നിതീഷിനെ പിന്തുണക്കുന്നതായി കാണിച്ചുള്ള കത്ത് കൈമാറിയിട്ടുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള സീറ്റ് പങ്കുവെക്കുന്നതിനെ കുറിച്ചും ഇരുകക്ഷികളും ധാരണയിലെത്തിയിട്ടുണ്ട്. ഇന്ന് വൈകീട്ട് നടക്കുന്ന സത്യപ്രതിജ്ഞയിൽ ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദ പ​ങ്കെടുക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. നദ്ദ ബിഹാറിലേക്ക് യാത്ര തിരിച്ചുവെന്നാണ് റിപ്പോർട്ട്.

243 അംഗങ്ങളുള്ള ബിഹാർ അസംബ്ലിയിൽ 79 എം.എൽ.എമാരുള്ള ആർ.ജെ.ഡിയാണ് ഏറ്റവും വലിയ കക്ഷി. ബി.ജെ.പി 78, ജെ.ഡി.യു 45, കോൺഗ്രസ് 19, സി.പി.ഐ (എം.എൽ) 12, ഹിന്ദുസ്ഥാനി അവാമി മോർച്ച (സെക്കുലർ) 4, സി.പി.ഐ 2, സി.പി.എം 2, എ.ഐ.എം.ഐ.എം ഒന്ന് എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സീറ്റ് നില. ഒരു സീറ്റിൽ സ്വതന്ത്രനാണ്. ഭരിക്കാൻ 122 സീറ്റ് വേണം. ബി.ജെ.പിയും ജെ.ഡി.യുവും ചേർന്നാൽ സീറ്റുകളുടെ എണ്ണം 123 ആകും. ജെ.ഡി.യു പിൻമാറുന്നതോടെ മഹാഘഡ്ബന്ധൻ മുന്നണിയിലെ സീറ്റ് നീല 114 ആയി ചുരുങ്ങും

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe