ഡ്രൈവിംഗ് ലൈസൻസിനും ലേണേഴ്സ് ലൈസൻസിനും അപേക്ഷിക്കാനുള്ള നിബന്ധനയിൽ മാറ്റം ; പഴയ രീതിയിൽ ഇനി സേവനം ലഭിക്കില്ല

news image
Feb 2, 2024, 12:49 pm GMT+0000 payyolionline.in

തിരുവനന്തപുരം > ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് അവർ താൽപര്യപ്പെടുന്ന കോളേജുകളിൽ പഠിക്കാൻ സൂപ്പർ ന്യൂമററി സീറ്റുകൾ സൃഷ്ടിച്ചതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. നിയമസഭയിൽ ചോദ്യോത്തരവേളയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഓട്ടിസം, സെറിബ്രൽ പാൾസി തുടങ്ങിയവയുള്ള ഭിന്നശേഷി വിഭാഗങ്ങളിൽനിന്നുള്ള വിദ്യാർഥികൾക്കാണ് അവർ താൽപര്യപ്പെടുന്ന കോളേജുകളിൽ സൂപ്പർ ന്യൂമററി സീറ്റുകൾ സൃഷ്ടിച്ചു നൽകുന്നത്.

പുതിയ നാലുവർഷ ബിരുദം നടപ്പിലാക്കുമ്പോൾ ഭിന്നശേഷി വിഭാഗങ്ങളിൽനിന്ന് വരുന്ന വിദ്യാർത്ഥികൾക്ക് നിലവിലുള്ള സ്ക്രൈബ് രീതിയോടൊപ്പം പുതിയ ടെക്നോളജി ഉപയോഗിച്ചുകൊണ്ടുള്ള നൂതന പരീക്ഷാരീതികൾ അനുവദിക്കാനും തീരുമാനമായിട്ടുണ്ട്. ഓരോ വിദ്യാർഥിയുടെയും കഴിവും താല്പര്യവും അനുസരിച്ചുള്ള പരീക്ഷാ രീതികൾ നടപ്പിലാക്കാൻ  ഇതിലൂടെ സാധിക്കും. സാമ്പ്രദായികമായ ഡിസ്ക്രിപ്റ്റീവ് മാതൃകയിലുള്ള പരീക്ഷകൾ  അവർ എഴുതേണ്ടതില്ലെന്ന സമീപനമാണ് സ്വീകരിക്കുക. പകരം, സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ട് പുതിയ രീതിയിലുള്ള പരീക്ഷയിലൂടെയാവും അവരെ വിലയിരുത്തുക – മന്ത്രി വ്യക്തമാക്കി. ഉന്നതവിദ്യാഭ്യാസം കൂടുതൽ ഭിന്നശേഷി സൗഹാർദ്ദമാക്കുക എന്ന സർക്കാരിന്റെ നയമനുസരിച്ചാണ് ഈ തീരുമാനങ്ങളെന്നും മന്ത്രി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe