മദ്യവില കൂടില്ല; ഗാലനേജ്‌ ഫീ ഉപഭോക്താക്കളിൽ നിന്ന്‌ ഈടാക്കുന്നവയല്ല

news image
Feb 5, 2024, 3:58 pm GMT+0000 payyolionline.in

തിരുവനന്തപുരം : സംസ്ഥാനത്ത് വിദേശനിർമിത മദ്യത്തിന്റെ വില വർധിക്കുമെന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ. ഗാലനേജ് ഫീയാണ്‌ ചുമത്തുന്നത്‌. ഇത്‌ ഉപഭോക്താക്കളിൽ നിന്ന്‌ ഈടാക്കുന്നവയല്ല. ഇത്‌ ബവ്‌റിജസിന്റെ ലാഭവിഹിതവുമായി ബന്ധപ്പെട്ട കാര്യമാണ്‌ – മന്ത്രി വ്യക്തമാക്കി.

ഗാലനേജ്‌ ഫീ ഉപഭോക്താക്കൾക്ക്‌ ഉള്ളതല്ല. ഏത്‌ സ്ഥാപനമാണോ നടത്തുന്നത്‌ അവർ സർക്കാരിലേക്ക്‌ അടക്കേണ്ട തുകയാണ്‌. മുൻപ്‌ഉണ്ടായിരുന്ന ഒന്നാണ്‌ ഗാലനേജ്‌ ഫീ. തികച്ചും ഭരണപരമായ കാര്യമാണിത്‌ – മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് വിൽപന നടത്തുന്ന ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന് ലീറ്ററിന് 30 രൂപ വരെ ഗാലനേജ് ഫീ ചുമത്തുന്നതിന് നിയമം അനുവദിക്കുന്നുണ്ട്. അത് ലിറ്ററിനു 10 രൂപയായി നിശ്ചയിച്ചുവെന്നായിരുന്നു വാർത്ത.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe