അറ്റകുറ്റപ്പണി: പാലക്കാട്‌ ഡിവിഷനിൽ ട്രെയിൻ നിയന്ത്രണം

news image
Feb 8, 2024, 5:30 pm GMT+0000 payyolionline.in

തിരുവനന്തപുരം: പാലക്കാട്‌ റെയിൽവേ ഡിവിഷന്‌ കീഴിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ നിയന്ത്രണം ഏർപ്പെടുത്തുന്നതായി അധികൃതർ അറിയിച്ചു.

റദ്ദാക്കിയ ട്രെയിനുകൾ 

● ഷൊർണൂർ–- കോഴിക്കോട്‌ സ്‌പെഷ്യൽ എക്‌സ്‌പ്രസ്‌ (06455) 10, 17, 24 തീയതികളിൽ റദ്ദാക്കി
● കോഴിക്കോട്‌ –-ഷൊർണൂർ സ്‌പെഷ്യൽ എക്‌സ്‌പ്രസ്‌ (06454) 11, 18, 25 തീയതികളിൽ റദ്ദാക്കി
● നിലമ്പൂർ–-ഷൊർണൂർ സ്‌പെഷ്യൽ (06470)17,18, 24,25 തീയതികളിൽ റദ്ദാക്കി
● ഷൊർണൂർ–-നിലമ്പൂർ എക്‌സ്‌പ്രസ്‌ സ്‌പെഷ്യൽ (0-6467) 17,18,24,25 തീയതികളിൽ റദ്ദാക്കി

വൈകി ഓടുന്ന ട്രെയിനുകൾ

● കൊച്ചുവേളി–-ശ്രീ ഗംഗാനഗർ എക്‌സ്‌പ്രസ്‌ (16312) 10ന്‌ കൊച്ചുവേളിയിൽനിന്ന്‌ 4.15 മണിക്കൂർ വൈകി രാത്രി എട്ടിനായിരിക്കും പുറപ്പെടുക. 17, 24 തീയതികളിലും ട്രെയിൻ വൈകും.
● ചെന്നൈ സെൻട്രൽ–- മംഗളൂരു സെൻട്രൽ വെസ്റ്റ്‌ കോസ്റ്റ്‌ സൂപ്പർഫാസ്റ്റ്‌ എക്‌സ്‌പ്രസ്‌ (22637) 10ന്‌ 3.15 മണിക്കൂർ വൈകി വൈകിട്ട്‌ 4.40ന്‌ ആകും ചെന്നൈയിൽനിന്ന്‌ പുറപ്പെടുക. ‌17, 24, മാർച്ച്‌ 2 തീയതികളിലും ട്രെയിൻ വൈകും
●കൊച്ചുവേളി–-നിലമ്പൂർ രാജറാണി എക്‌സ്‌പ്രസ്‌ (16349) കൊച്ചുവേളിയിൽനിന്ന്‌ 16,17, 23, 24 തീയതികളിൽ 1.40 മണിക്കൂർ വൈകിയാകും  പുറപ്പെടുക
●മംഗളൂരു സെൻട്രൽ–- ചെന്നൈ സെൻട്രൽ വെസ്റ്റ്‌ കോസ്റ്റ്‌ സൂപ്പർഫാസ്റ്റ്‌ എക്‌സ്‌പ്രസ്‌ (22638) 8,29 തീയതികളിൽ 2 മണിക്കൂർ വൈകിയാകും മംഗളൂരുവിൽനിന്ന്‌ പുറപ്പെടുക. 22ന്‌ ഒരുമണിക്കൂറും വൈകും
●നാഗർകോവിൽ–- മംഗളൂരു ജങ്‌ഷൻ സ്‌പെഷ്യൽ 24ന്‌ 3.15 മണിക്കൂർ വൈകി വൈകിട്ട്‌ ആറിനായിരിക്കും നാഗർകോവിലിൽനിന്ന്‌ പുറപ്പെടുക. മാർച്ച്‌ രണ്ടിനും ട്രെയിൻ മൂന്നര മണിക്കൂറും വൈകും

ഭാഗികമായി റദ്ദാക്കിയ ട്രെയിൻ

●ആലപ്പുഴ–- കണ്ണൂർ എക്‌സ്‌പ്രസ്‌ മാർച്ച്‌ രണ്ടിന്‌ കോഴിക്കോട്‌ സർവീസ്‌ അവസാനിപ്പിക്കും

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe