തൃപ്പൂണിത്തുറയിൽ വൻ പടക്കസ്ഫോടനം, 6 പേർക്ക് പരിക്ക്, 25 ലേറെ വീടുകൾക്ക് കേടുപാട്, 300 മീറ്റർ അകലെവരെ പ്രകമ്പനം

news image
Feb 12, 2024, 6:23 am GMT+0000 payyolionline.in
കൊച്ചി : തൃപ്പൂണിത്തുറയിൽ പടക്കസംഭരണശാലയിലേക്ക് എത്തിച്ച വൻ പടക്കശേഖരം പൊട്ടിത്തെറിച്ച് തീപിടിച്ച് അപകടം. പാലക്കാട്ട് നിന്നും ഉത്സവത്തിനെത്തിച്ച പടക്കങ്ങളാണ്  വാഹനത്തിൽ നിന്നിറക്കുമ്പോൾ പൊട്ടിത്തെറിച്ചത്.
തീ പിടിത്തത്തിൽ ആറ് പേർക്ക് പരിക്കേറ്റു. തെക്കുംഭാഗത്തെ പടക്കക്കടയിലാണ് തീപ്പിടിത്തമുണ്ടായത്. പരിക്കേറ്റവരിൽ 2 പേരുടെ നില ഗുരുതരമാണ്.  സമീപത്തെ 25 ഓളം  വീടുകൾക്കും  കേടുപാടുകളുണ്ടായി. 300 മീറ്റർ അകലെ വരെ പൊട്ടിത്തറിയുടെ പ്രകമ്പനമുണ്ടായി. ക്ഷേത്ര ഉത്സവത്തിനെത്തിച്ച പടക്കമാണ് പൊട്ടിത്തെറിച്ചതെന്നാണ് വിവരം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe