യുപിഐ സേവനങ്ങൾ ഇനി ഈ രാജ്യത്തും; വമ്പൻ പ്രഖ്യാപനവുമായി ഇന്ത്യ

news image
Feb 12, 2024, 10:11 am GMT+0000 payyolionline.in

ശ്രീലങ്കയിലും മൗറീഷ്യസിലും യുപിഐ സേവനം ആരംഭിച്ചു. ശ്രീലങ്കയിലെയും മൗറീഷ്യസിലെയും ജനങ്ങൾക്ക് അവരുടെ സ്ഥലങ്ങളിൽ ഇടപാടുകൾ നടത്തുന്നതിനായി യുപിഐ ഉപയോഗിക്കാൻ കഴിയും. സേവനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. മൗറീഷ്യസിലെ ജനങ്ങൾക്ക് ഇന്ത്യയിലും യുപിഐ പേയ്‌മെന്റ് നടത്താനാകും. അതേസമയം, ഇന്ത്യക്കാർക്ക് ഇരു രാജ്യങ്ങളിലും യുപിഐ വഴി പണമിടപാടുകൾ നടത്താനാകും. അടുത്തിടെ ഫ്രാൻസിലും യുപിഐ സേവനം ആരംഭിച്ചിരുന്നു. ആളുകൾക്ക് യുപിഐ വഴി ഈഫൽ ടവർ സന്ദർശിക്കുന്നതിനുള്ള ടിക്കറ്റ് ബുക്ക് ചെയ്യാനും കഴിയും.

മൗറീഷ്യസിൽ യുപിഐ സേവനത്തിനൊപ്പം റുപേ കാർഡ് സേവനവും ആരംഭിച്ചു. മൗറീഷ്യസ് ബാങ്കുകൾക്ക് റുപേ അടിസ്ഥാനമാക്കി കാർഡുകൾ നൽകാനും കഴിയും. ഇതോടെ, ഇരു രാജ്യങ്ങളിലെയും ആളുകൾക്ക് ഈ കാർഡുകൾ വഴി ലഭിക്കുന്ന സേവനങ്ങൾ സ്വന്തം രാജ്യത്തും ഇരു രാജ്യങ്ങളിലും ഉപയോഗിക്കാൻ കഴിയും.

ഏകീകൃത പേയ്‌മെൻറ് ഇൻന്റർഫേസ് എന്ന യുപിഐ 2016-ൽ ആണ് ആരംഭിച്ചത്. നാഷണൽ പേയ്‌മെൻറ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ആണ് യുപിഐയുടെ പിന്നിൽ . അതിനുമുമ്പ്, ഡിജിറ്റൽ വാലറ്റ് പ്രചാരത്തിലായിരുന്നു. വാലറ്റിൽ കെവൈസി പോലുള്ള പ്രശ്‌നങ്ങളുണ്ടെങ്കിൽ യുപിഐയിൽ അത്തരം നടപടിക്രമങ്ങളൊന്നുമില്ല. ഇന്ത്യയിലെ ആർടിജിഎസ്, എൻഇഎഫ്‌ടി പേയ്‌മെൻറ് സിസ്റ്റം പ്രവർത്തിപ്പിക്കുന്നത് ആർബിഐയാണ്. ഐഎംപിഎസ്, യുപിഐ, റുപെ പോലുള്ള സംവിധാനങ്ങൾ നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ആണ് പ്രവർത്തിപ്പിക്കുന്നത്. 2020 ജനുവരി 1 മുതൽ യുപിഐ ഇടപാടുകൾക്ക് സീറോ ചാർജ് നയം സർക്കാർ നിർബന്ധമാക്കിയിരുന്നു. 2023 ഡിസംബർ വരെ യുപിഐ വഴി 1200 കോടിയിലധികം ഇടപാടുകൾ നടന്നു. 18.23 ലക്ഷം കോടി രൂപ മൂല്യമുള്ളതായിരുന്നു ഈ ഇടപാടുകൾ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe