കാട് കാണാത്ത വനം മന്ത്രിയാണ്; പറ്റില്ലെങ്കിൽ രാജിവെക്കണം -കെ. സുധാകരൻ

news image
Feb 14, 2024, 11:19 am GMT+0000 payyolionline.in

കണ്ണൂർ: വനം മന്ത്രി എ.കെ. ശശീന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ. കാട് കാണാത്ത മന്ത്രിയാണ് അയാളെന്നും കാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിയില്ലെങ്കിൽ രാജിവെച്ച് പോവണമെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.

ഞാൻ വനം മന്ത്രിയായിരുന്ന ആളാണ്. ഞാൻ കാണാത്ത ഒരിഞ്ച് വനം കേരളത്തിലില്ല. ഈ മന്ത്രി എവിടെ പോയിട്ടുണ്ട്. വയനാട്ടിൽ ആനയാക്രമിച്ച് മരണം നടന്ന വീട്ടിൽ മന്ത്രി പോയോ. എന്തു മന്ത്രിയാണിത്. അദ്ദേഹം പോവുന്നില്ലെങ്കിൽ സർക്കാർ മന്ത്രിയോട് പറയണ്ടേ. എന്നിട്ട് പത്തു ലക്ഷം ഉലുവ കൊടുത്തിരിക്കുന്നു. മരിച്ച ചെറുപ്പക്കാരന്റെ രണ്ട് മക്കൾ പഠിക്കുന്നുണ്ട്. അതിന് തികയുമോ ഈ പൈസ. എല്ലാറ്റിനും ഒരു മര്യാദ വേണ്ടേ. കാര്യക്ഷമതയോടെ പ്രവർത്തിക്കാൻ കഴിയുന്നില്ലെങ്കിൽ രാജിവെക്കുകയാണ് വേണ്ടത്. അതിനു എൽ.ഡി.എഫ് ശ്രമിക്കണം.

ഒരു മൃഗം കാട്ടിൽ ഇറങ്ങിയാൽ ആ വിവരം ഉദ്യോഗസ്ഥർക്ക് കിട്ടുന്ന സംവിധാനം ഇപ്പോഴുണ്ട്. ആന വന്നത് ഉദ്യോഗസ്ഥർക്ക് അറിയാൻ കഴിയും. എവിടെയാണ് ആന ഇറങ്ങിയത് എന്നറിയാൻ അവർ ശ്രമിക്കാറില്ല. ഉദ്യോഗസ്ഥർ നിഷ്ക്രിയരാണ്. ഉദ്യോഗസ്ഥർ റിസ്ക് എടുക്കാൻ നിൽക്കില്ല. ഇവർ വെക്കുന്ന വെടി മയക്കുവെടി തന്നെയാണോ എന്നതും പരിശോധിക്കണമെന്നും കെ. സുധാകരൻ ചൂണ്ടിക്കാട്ടി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe