ഷൊർണൂരിൽ ഒരു വയസുകാരിയുടെ മരണം ഹൃദയസ്തംഭനം; കസ്റ്റഡിയിലെടുത്ത അമ്മയെ പൊലീസ് വിട്ടയച്ചു

news image
Feb 17, 2024, 2:18 pm GMT+0000 payyolionline.in

പാലക്കാട്: ഷൊർണൂരിൽ ഒരു വയസ്സുള്ള കുഞ്ഞിന്റെ മരണകാരണം ഹൃദയസ്തംഭനമെന്ന് പൊലീസ്. സംഭവത്തിൽ കുഞ്ഞിന്റെ അമ്മ നിരപരാധിയെന്ന് പൊലീസ് അറിയിച്ചു. പാലക്കാട് ഷൊർണൂരിൽ ഇന്ന് രാവിലെയാണ് പെൺകുഞ്ഞിനെ മരിച്ച നിലയിൽ അമ്മ ആശുപത്രിയിലെത്തിച്ചത്. അമ്മയെ ഷൊർണൂർ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അമ്മയെ ചോദ്യം ചെയ്തതിന് ശേഷം വിട്ടയച്ചതായും പൊലീസ് വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe