ദില്ലി: സർവ്വീസിലിരിക്കെ വിവാഹം കഴിച്ചതിന്റെ പേരിൽ ജോലിയിൽ നിന്നും സൈനിക നഴ്സിനെ പിരിച്ചുവിട്ട കേസിൽ കേന്ദ്ര സർക്കാരിന് തിരിച്ചടി. സൈനിക നഴ്സിങ് സർവീസിൽനിന്നും പിരിച്ചുവിടപ്പെട്ട വനിതയ്ക്ക് 60 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകി. എട്ട് ആഴ്ചയ്ക്കകം കുടിശകയടക്കം 60 ലക്ഷം രൂപ നൽകണമെന്നാണ് കോടതി ഉത്തരവ്. 1988 ൽ വിവാഹശേഷം സർവീസിൽനിന്ന് പിരിച്ചുവിട്ട സെലീന ജോണിന്റെ ഹർജിയിലാണ് കോടതി ഇടപെടൽ. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.