കർഷകരുടെ ക്ഷേമത്തിനായി പ്രതിജ്ഞബദ്ധനാണെന്ന് നരേന്ദ്ര മോദി

news image
Feb 22, 2024, 9:28 am GMT+0000 payyolionline.in

ന്യൂഡൽഹി: കർഷകരുടെ ക്ഷേമത്തിനായി പ്രതിജ്ഞബദ്ധനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കരിമ്പിന്റെ ന്യായവില ഉയർത്തിയ തീരുമാനം പുറത്ത് വന്നതിന് പിന്നാലെയാണ് മോദിയുടെ പ്രതികരണം.

കർഷക സഹോദരിമാരുടേയും സഹോദരൻമാരുടേയും ക്ഷേമത്തിനായി നൽകിയ വാഗ്ദാനങ്ങളെല്ലാം പാലിക്കുമെന്ന് നരേന്ദ്ര മോദി പറഞ്ഞു. ഇതിന്റെ ഭാഗമായാണ് കരിമ്പിന്റെ താങ്ങുവില വർധിപ്പിക്കാനുള്ള തീരുമാനത്തിന് അംഗീകാരം നൽകിയത്. ഇത് കരിമ്പ് കർഷകർക്ക് ഗുണകരമാവുമെന്നും മോദി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ഇക്കണോമിക് അഫയേഴ്സ് കാബിനറ്റ് കമിറ്റിയാണ് കരിമ്പിന്റെ ന്യായവില കൂട്ടാനുള്ള തീരുമാനത്തിന് അംഗീകാരം നൽകിയത്. ഇതോടെ കരിമ്പിന്റെ ന്യായവില ക്വിന്റലിന് 340 രൂപയായി വർധിക്കും.

രാജ്യത്ത് കർഷക പ്രതിഷേധം രൂക്ഷമാകുന്നതിനിടെയാണ് മോദിയുടെ പരാമർശം എന്നതും ശ്രദ്ധേയമാണ്. താങ്ങുവില ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയെ ലക്ഷ്യമാക്കി കർഷകർ മാർച്ച് ആരംഭിച്ചിരുന്നു. അതിർത്തികളിൽ വൻ സന്നാഹമൊരുക്കി മാർച്ചിനെ കേന്ദ്രസർക്കാർ തടഞ്ഞിരിക്കുകയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe