‘വിജയൻ രാജിവെച്ച് ക്ലിഫ് ഹൗസിലെ മരപ്പട്ടിയെ ആഭ്യന്തര മന്ത്രിയാക്കണം’; അറസ്റ്റിൽ പ്രതിഷേധിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

news image
Mar 5, 2024, 5:02 am GMT+0000 payyolionline.in

കോഴിക്കോട്: കാട്ടാന ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി പിണറായി വിജയനെ രാഹുൽ വിമർശിച്ചത്.

വിജയൻ രാജിവെച്ച് ക്ലിഫ് ഹൗസിലെ മരപ്പട്ടിയെ കേരളത്തിന്റെ ആഭ്യന്തര മന്ത്രിയാക്കണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ആവശ്യപ്പെട്ടു. മാത്യു കുഴൽനാടനും മുഹമ്മദ് ഷിയാസിനെയും അറസ്റ്റ് ചെയ്താൽ വിരണ്ട് പോകുന്നവരല്ല കോൺഗ്രസുകാരെന്നും രാഹുൽ പോസ്റ്റിൽ ചൂണ്ടിക്കാട്ടി.

അ​ടി​മാ​ലി​യി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ ഇ​ന്ദി​ര​ എന്ന 74കാരി കൊല്ലപ്പെട്ട സംഭവത്തിനെതിരെ കോ​ത​മം​ഗ​ലം ന​ഗ​ര​ത്തി​ൽ വൻ പ്ര​തി​ഷേ​ധ​മാണ് അരങ്ങേറിയത്. മൃ​ത​ദേ​ഹവുമായാണ് പ്രതിഷേധിച്ചത്. പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കൊ​പ്പം മോ​ർ​ച്ച​റി​യി​ൽ പ്ര​വേ​ശി​ച്ച ഡീ​ൻ കു​ര്യാ​ക്കോ​സ് എം.​പി, ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ് ഷി​യാ​സ്, മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം.​എ​ൽ.​എ, യു.​ഡി.​എ​ഫ് ജി​ല്ല ക​ൺ​വീ​ന​ർ ഷി​ബു തെ​ക്കും​പും​റം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മൃ​ത​ദേ​ഹം പു​റ​ത്തെത്തിച്ച് കൊ​ച്ചി- ധ​നു​ഷ്​​കോ​ടി ദേ​ശീ​യ​പാ​ത​ ഉ​പ​രോ​ധി​ക്കുകയും ചെയ്തു.

പ്ര​തി​ഷേ​ധ​ത്തി​നി​ടെ പൊ​ലീ​സു​മാ​യി ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി. വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് പ​രി​ഹാ​ര​മു​ണ്ടാ​ക്കി​യ​ശേ​ഷം മ​തി പോ​സ്റ്റ്മോ​ർ​ട്ട​മെ​ന്ന് ഇ​ന്ദി​ര​യു​ടെ കു​ടും​ബ​വും അ​റി​യി​ച്ചു. പൊ​ലീ​സും നേ​താ​ക്ക​ളും ത​മ്മി​ൽ വാ​ക്​​ത​ർ​ക്ക​മു​ണ്ടാ​യി. ഇ​ൻ​ക്വ​സ്റ്റി​ന് വെ​ച്ച മൃ​ത​ദേ​ഹ​വു​മാ​യി പ്ര​തി​ഷേ​ധ​ത്തി​നി​റ​ങ്ങു​ന്ന​ത് ശ​രി​യ​ല്ലെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

ഇ​തി​നി​ടെ, ഡി.​സി.​സി അ​ധ്യ​ക്ഷ​ൻ മു​ഹ​മ്മ​ദ്​ ഷി​യാ​സ്​ ഡി​വൈ.​എ​സ്.​പി​യെ പി​ടി​ച്ചു​ത​ള്ളി. ന​ടു​റോ​ഡി​ൽ മൃ​ത​ദേ​ഹ​ത്തെ അ​പ​മാ​നി​ച്ച​തി​ന് പൊ​ലീ​സ് ക​ണ​ക്കു​പ​റ​യേ​ണ്ടി വ​രു​മെ​ന്ന് ഡീ​ൻ കു​ര്യാ​ക്കോ​സ് ക​യ​ർ​ത്തു. മ​ന്ത്രി​മാ​രും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി​യ​ശേ​ഷ​മേ പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ക്കൂ എ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു യു.​ഡി.​എ​ഫ് നേ​താ​ക്ക​ൾ.

ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ത​മ്പ​ടി​ച്ച പൊ​ലീ​സ് കൂ​ട്ട​മാ​യി എ​ത്തി മൃ​ത​ദേ​ഹം വെ​ച്ച ഭാ​ഗം വ​ള​ഞ്ഞു. ഡീ​ൻ കു​ര്യാ​ക്കോ​സ്​ എം.​പി അ​ട​ക്കം ജ​ന​പ്ര​തി​നി​ധി​ക​ളെ ബ​ലം പ്ര​യോ​ഗി​ച്ച് നീ​ക്കി. സമരപ്പന്തൽ പൊളിച്ചുനീക്കി. മൃ​ത​ദേ​ഹം ന​ഗ​ര​ത്തി​ലൂ​ടെ സ്ട്രെ​ച്ച​റി​ൽ വ​ലി​ച്ച് ബ​സ് സ്റ്റാ​ൻ​ഡി​ന​ടു​ത്ത് എ​ത്തി​ച്ച് ആം​ബു​ല​ൻ​സി​ൽ ക​യ​റ്റി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ന്നു.

ഡീ​ൻ കു​ര്യാ​ക്കോ​സ് എം.​പി, മ​രി​ച്ച ഇ​ന്ദി​ര​യു​ടെ സ​ഹോ​ദ​ര​ൻ സു​രേ​ഷ് എ​ന്നി​വ​ർ​ക്ക് പൊ​ലീ​സ് ന​ട​പ​ടി​ക്കി​ടെ പ​രി​ക്കേ​റ്റു. യു.​ഡി.​എ​ഫ് എം.​എ​ൽ.​എ​മാ​രാ​യ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ, എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി എ​ന്നി​വ​ർ കോ​ത​മം​ഗ​ലം ഗാ​ന്ധി സ്​​ക്വ​യ​റി​ൽ ഉ​പ​വാ​സം ആ​രം​ഭി​ച്ചു. ഇതിനിടെയാണ് മാ​ത്യു കു​ഴ​ൽ​നാ​ട​നെയും മു​ഹ​മ്മ​ദ്​ ഷി​യാ​സിനെയും പൊലീസ് അറസ്റ്റ് ചെയ്തത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe