നടത്തിപ്പുകാർ തമ്മിൽ തർക്കം: പൂട്ടിയ കംഫർട്ട് സ്റ്റേഷനുള്ളിൽ കുടുങ്ങി യുവാവ്; കേസ്

news image
Mar 10, 2024, 6:36 am GMT+0000 payyolionline.in

മലപ്പുറം: നടത്തിപ്പുകാർ തമ്മിൽ തർക്കമായതോടെ കംഫർട്ട് സ്റ്റേഷൻ പൂട്ടി. ഇതോടെ ഉള്ളിൽ കുടുങ്ങിയ യുവാവിനെ പൊലീസെത്തിയാണ് രക്ഷിച്ചത്. കു​റ്റി​പ്പു​റം ബ​സ് സ്റ്റാ​ൻ​ഡി​ലെ കം​ഫ​ർ​ട്ട് സ്റ്റേ​ഷ​നിലാണ് യുവാവിനെ പൂട്ടിയിട്ടത്. സം​ഭ​വ​ത്തി​ൽ ന​ട​ത്തി​പ്പു​ക്കാ​ര​നാ​യ ച​ങ്ങ​രം​കു​ളം സ്വ​ദേ​ശി റ​ഫീ​ഖി​നെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ശ​നി​യാ​ഴ്ച രാ​വി​ലെ 10നാ​ണ് സം​ഭ​വം. ന​ട​ത്തി​പ്പു​കാ​ർ ത​മ്മി​ലു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് കു​റ്റി​പ്പു​റം സ്റ്റാ​ൻ​ഡി​ലെ കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ പൂ​ട്ടി​യി​ട്ട് പോ​വു​ക​യാ​യി​രു​ന്നു. കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ന​ക​ത്ത് യു​വാ​വ് പെട്ടുപോയ വി​വ​ര​മ​റി​യാ​തെ​യാ​ണ് ന​ട​ത്തി​പ്പു​കാ​ര​ൻ പൂ​ട്ടി​യ​ത്. നാ​ട്ടു​കാ​രു​ടെ​യും പൊ​ലീ​സി​ന്‍റെ​യും സ​ഹാ​യ​ത്തോ​ടെ പൂ​ട്ട് തു​റ​ന്നാ​ണ് യു​വാ​വ് പു​റ​ത്തെ​ത്തി​യ​ത്. ഒ​ടു​വി​ൽ പൊ​ലീ​സ് കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ അ​ട​ച്ചി​ടുകയായിരുന്നു.

കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ പൂ​ട്ടി​യി​ട്ട​തോ​ടെ യാ​ത്ര​ക്കാ​രും വ​ല​ഞ്ഞു. റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ കം​ഫ​ർ​ട്ട് സ്റ്റേ​ഷ​നും ന​ട​ത്താ​ൻ ആ​ളി​ല്ലാ​ത്ത​തി​നാ​ൽ അ​ട​ഞ്ഞ് കി​ട​ക്കു​ക​യാ​ണ്. കാ​ത്തി​രി​പ്പ് മു​റി​യി​ലെ ശു​ചി​മു​റി​ക​ളാ​ണ് യാ​ത്ര​ക്കാ​ർ​ക്ക് ഏ​ക ആ​ശ്ര​യം. സ്റ്റേ​ഷ​നി​ലെ സ​മ​ഗ്ര ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​വു​ന്ന​തോ​ടെ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​യ കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ സം​വി​ധാ​നം സ​ജ്ജ​മാ​ക്കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. ബ​സ് സ്റ്റാ​ൻ​ഡി​ലെ കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ന് നി​ല​വി​ലെ ന​ട​ത്തി​പ്പു​കാ​ര​ന് പ​ഞ്ചാ​യ​ത്ത് നി​ശ്ച​യി​ച്ച കാ​ലാ​വ​ധി മാ​ർ​ച്ച് 31 വ​രെ​യു​ണ്ട്.

ബ​ദ​ൽ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി പ​ഞ്ചാ​യ​ത്ത് കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ തു​റ​ന്ന് പ്ര​വ​ർ​ത്തി​പ്പി​ക്ക​ണം എ​ന്നാ​ണ് യാ​ത്ര​ക്കാ​രും നാ​ട്ടു​കാ​രും വ്യാ​പാ​രി​ക​ളും ഡ്രൈ​വ​ർ​മാ​രും ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. നി​ല​വി​ൽ ഹോ​ട്ട​ലു​ക​ളെ​യാ​ണ് എ​ല്ലാ​വ​രും ശു​ചി​മു​റി സൗ​ക​ര്യ​ത്തി​നാ​യി ആ​ശ്ര​യി​ക്കു​ന്ന​ത്. റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ കം​ഫ​ർ​ട്ട് സ്റ്റേ​ഷ​നും അ​ടി​യ​ന്തി​ര​മാ​യി തു​റ​ന്ന് പ്ര​വ​ർ​ത്തി​പ്പി​ക്ക​ണമെ​ന്നാ​ണ് യാ​ത്ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe