മീനങ്ങാടി: മൈലമ്പാടി, അപ്പാട് പ്രദേശങ്ങളിൽ വളർത്തുമൃഗങ്ങളെ പിടികൂടിയ കടുവ കൂട്ടിലായി. പാമ്പുംകൊല്ലി കാവുങ്ങൽ കുര്യന്റെ വീടിന് സമീപം വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് ചൊവ്വ രാത്രി 9.15 ന് കടുവ കുടുങ്ങിയത്. ഞായർ രാത്രിയും തിങ്കൾ പുലർച്ചെയും രണ്ടിടങ്ങളിലായി മൂന്ന് ആടുകളെ കടുവ കൊന്നിരുന്നു.
വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കൂട്ടിലായ കടുവയെ ബത്തേരി കടുവ പരിചരണ കേന്ദ്രത്തിലേക്ക് മാറ്റി.