എൻ.എച്ച്‌.എം, ആശ പ്രവർത്തകർക്കായി 40 കോടി അനുവദിച്ചു

news image
Mar 16, 2024, 9:11 am GMT+0000 payyolionline.in

 

തിരുവനന്തപുരം: എൻ.എച്ച്‌.എം, ആശ പ്രവർത്തരുടെ ശമ്പളവും ഹോണറേറിയവും വിതരണം ചെയ്യാൻ 40 കോടി രുപ അനുവദിച്ചതായി മന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. പദ്ധതിയിലെ കേന്ദ്ര വിഹിതം നിഷേധിക്കുന്ന സാഹചര്യത്തിൽ, സംസ്ഥാന സർക്കാർ അടുത്ത വർഷത്തേയ്‌ക്കുള്ള വകയിരുത്തലിൽനിന്നാണ്‌ മുൻകൂറായി തുക അനുവദിച്ചത്‌.

കേന്ദ്രാവിഷ്‌കൃത പദ്ധതികൾക്കെല്ലാം മുൻകൂർ സമ്മതിച്ച തുകപോലും പിടിച്ചുവെക്കുന്ന നിലപാടാണ്‌ കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്‌. എൻ.എച്ച്‌.എമ്മിന്‌ അനുവദിക്കേണ്ട തുക ബ്രാൻഡിങ്ങിന്റെയും മറ്റും പേരിൽ തടയുന്നു. കേരളത്തിൽ എൻ.എച്ച്‌.എം പ്രവർത്തനങ്ങൾക്ക്‌ കേന്ദ്ര സർക്കാർ അനുവദിച്ച തുകയും നാലുമാസമായി ലഭ്യമാക്കാത്ത സാഹചര്യമാണുള്ളത്‌.

ഇതുമൂലം എൻ.എച്ച്‌.എം ജീവനക്കാർക്കും ആശ വർക്കർമാർക്കും ശമ്പളവും പ്രതിഫലവും കുടിശികയായി. ഈ സാഹചര്യത്തിലാണ്‌ അടുത്ത വർഷത്തെ സംസ്ഥാന വിഹിത ത്തിൽനിന്ന്‌ അടിയന്തിരമായി തുക അനുവദിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്‌.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe