ചൂടാണ്, പക്ഷേ കൊടുംചൂടില്ല! കേരളത്തിൽ 4 ജില്ലയിൽ മാത്രം നേരിയ ആശ്വാസം; ഈ 3 ദിവസം 10 ജില്ലകളിൽ മഞ്ഞ അലർട്ട്

news image
Mar 19, 2024, 11:01 am GMT+0000 payyolionline.in
തിരുവനന്തപുരം: കേരളത്തിലെ കൊടും ചൂട് തുടരുമ്പോൾ നാല് ജില്ലകളിൽ മാത്രമാണ് നേരിയ ആശ്വാസമെങ്കിലുമുള്ളത്. കാലാവസ്ഥ വകുപ്പിന്‍റെ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം സംസ്ഥാനത്തെ 10 ജില്ലകളിൽ അസഹനീയമായ ചൂടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സാധാരണയെക്കാൾ 4 °C വരെ ചൂട് ഉയരാമെന്ന സാഹചര്യമുള്ളതിനാൽ ഈ ജില്ലകളിൽ 3 ദിവസം മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട് , കണ്ണൂർ ജില്ലകളിലാണ് അടുത്ത ദിവസങ്ങളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതായത് മലപ്പുറം, വയനാട്, ഇടുക്കി, കാസർകോട് ജില്ലകളിൽ മാത്രമാണ് കേരളത്തിൽ നിലവിൽ കൊടും ചൂടിന് നേരിയ ശമനമുള്ളതെന്നാണ് വ്യക്തമാകുന്നത്.

അതേസമയം തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട് , കണ്ണൂർ ജില്ലകളിൽ കൊടും ചൂടാണ് അനുഭവപ്പെടുന്നത്. ഈ ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പായ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം മലയോര മേഖലകളിലൊഴികെ 19 മുതൽ 21 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ് ഇപ്രകാരം

2024 മാർച്ച് 19 മുതൽ 21 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39°C വരെയും, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും, കോട്ടയം, തൃശ്ശൂർ എന്നീ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും, തിരുവനന്തപുരം, എറണാകുളം, കണ്ണൂർ, കോഴിക്കോട് എന്നീ ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും  (സാധാരണയെക്കാൾ 2 – 4 °C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ 2024 മാർച്ച് 19 മുതൽ 21 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe