കൊൽക്കത്ത വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനം എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിലിടിച്ചു

news image
Mar 27, 2024, 11:32 am GMT+0000 payyolionline.in

കൊൽക്കത്ത: കൊൽക്കത്ത വിമാനത്തവളത്തിൽ എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ചിറകിൽ ഇൻഡിഗോ വിമാനം ഇടിച്ചു. കൊൽക്കത്തയിലെ റൺവേയിൽ പ്രവേശിക്കാൻ എയർ ഇന്ത്യ വിമാനം അനുമതി കാത്തുനിൽക്കുമ്പോഴായിരുന്നു സംഭവം. സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അന്വേഷണം ആരംഭിച്ചു. തുടർന്ന് ഏവിയേഷൻ റെഗുലേറ്റർ ഇൻഡിഗോ വിമാനത്തിന്റെ പൈലറ്റുമാരെ ഡ്യൂട്ടിയിൽനിന്ന് ഒഴിവാക്കി.

 

 

ചെന്നൈയിലേക്കുള്ള ഷെഡ്യൂൾഡ് ഓപറേഷനായി കൊൽക്കത്തയിലെ റൺവേയിലേക്ക് പ്രവേശിക്കാൻ ക്ലിയറൻസ് കാത്ത് നിൽക്കുമ്പോൾ മറ്റൊരു എയർലൈനിന്റെ വിമാന ചിറകിന്റെ അറ്റം തങ്ങളുടെ വിമാനത്തിന്റെ മുകളിൽ ഉരസുകയായിരുന്നുവെന്ന് എയർ ഇന്ത്യ എക്സ്‌പ്രസ് വക്താവ് പ്രസ്താവനയിൽ വ്യക്തമാക്കി. അപകടത്തിന് ശേഷം വിമാനം ബേയിലേക്ക് മടങ്ങി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ എയർ ഇന്ത്യ എക്സ്‌പ്രസ് വക്താവ് ക്ഷമ ചോദിച്ചു.

അതേസമയം, പൈലറ്റുമാർക്കുള്ള പുതുക്കിയ ഫ്ലൈറ്റ് ഡ്യൂട്ടി നിയന്ത്രണങ്ങൾ നടപ്പാക്കുന്നത് ഏവിയേഷൻ വാച്ച്‌ഡോഗ് മാറ്റിവെച്ചു. പുതുക്കിയ മാനദണ്ഡങ്ങൾ സംബന്ധിച്ച ചർച്ചകൾ നടക്കുന്നതിനാലാണ് കാലതാമസമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe