നെല്ലിയമ്പം ഇരട്ടക്കൊല; വൃദ്ധ ദമ്പതികളുടെ വെട്ടിക്കൊന്ന കേസില്‍ പ്രതി അർജുൻ കുറ്റക്കാരൻ, വിധി ഏപ്രിൽ 29ന്

news image
Apr 24, 2024, 9:10 am GMT+0000 payyolionline.in

വയനാട്: പനമരം നെല്ലിയമ്പം ഇരട്ടക്കൊലക്കേസ് പ്രതി അർജുൻ കുറ്റക്കാരനെന്ന് കോടതി. വയനാട് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി – 2 ആണ് അർജുൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഏപ്രിൽ 29ന് ശിക്ഷ വിധി പ്രസ്താവിക്കുമെന്ന് കോടതി അറിയിച്ചു. 2021 ജൂൺ 10 ന് രാത്രിയാണ് അർജുൻ വൃദ്ധ ദമ്പതികളെ മോഷണ ശ്രമത്തിനിടെ വെട്ടിക്കൊന്നത്.

റിട്ട. അധ്യാപകന്‍ കേശവനെയും ഭാര്യ പത്മാവതിയെയുമാണ് അർജുൻ കൊന്നത്. ഇരുവരും താമസിക്കുന്ന വീട്ടില്‍ വെട്ടേറ്റ നിലയിലാണ് അയൽവാസികൾ ഇവരെ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ആദ്യം കേശവനും പിന്നാലെ പത്മാവതിയും മരിച്ചു. മുഖംമൂടിയണിഞ്ഞെത്തിയ രണ്ട് പേര്‍ മറ്റാരും കൂട്ടിനില്ലാതെ താമസിക്കുകയായിരുന്ന ദമ്പതികളെ ആക്രമിക്കുകയായിരുന്നുവെന്നായിരുന്നു പ്രാഥമിക വിവരം. പിന്നാലെ ഫോറൻസിക് പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതിയെ പിടികൂടാന്‍ കഴിഞ്ഞത്. പനമരം, നീര്‍വാരം സ്‌കൂളുകളിലെ കായിക അധ്യാപകനായിരുന്നു മരിച്ച കേശവന്‍.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe