കോഴിക്കോട്: താമരശ്ശേരിയിൽ നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് 5 പേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. താമരശ്ശേരി -മുക്കം സംസ്ഥാന പാതയിൽ താമരശ്ശേരി മൃഗാശുപത്രിക്ക് സമീപത്താണ് അപകടമുണ്ടായത്. കോടഞ്ചേരി തെയ്യാപ്പാറ സ്വദേശി ആഷ്ടോ, മൈക്കാവ് സ്വദേശികളായ ആൽബർട്ട്, ആൽബിൽ, ജിയോ എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും മൈക്കാവ് സ്വദേശി ബെയ്സിലിനെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. രാത്രി 12 മണിയോടെയാണ് അപകടമുണ്ടായത്. മുക്കം ഭാഗത്തു നിന്നും താമരശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് നടപ്പാതയുടെ സ്ലാബ് തകർത്ത് സമീപത്തെ മതിലിൽ ഇടിച്ചത്.
താമരശ്ശേരിയിൽ നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ചു, 5 പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
Jun 1, 2024, 5:03 am GMT+0000
payyolionline.in
ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലര്‍ട്ട്, മലങ്കര ഡാം ഷ ..
‘തെരുവ് നായ ആക്രമിച്ചെന്ന് പറഞ്ഞിട്ടും കുത്തിവെയ്പ്പ് എടുത്തില്ല’ ..