തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ തുടങ്ങി അര മണിക്കൂർ പിന്നിടുമ്പോൾ യുഡിഎഫ് 14 മണ്ഡലങ്ങളിൽ മുന്നേറുന്നു. 6 മണ്ഡലങ്ങളിൽ എൽഡിഎഫ് ലീഡ് ചെയ്യുന്നു. ഇടുക്കിയിൽ യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസിന്റെ ലീഡ് 5000 കടന്നു. ജോയ്സ് ജോർജാണ് ഇടുക്കിയിലെ എൽഡിഎഫ് സ്ഥാനാർഥി.
ആറ്റിങ്ങൽ, മാവേലിക്കര, തൃശൂർ, ആലത്തൂർ, പാലക്കാട്, കാസർകോട് മണ്ഡലങ്ങളിലാണ് എൽഡിഎഫ് ലീഡ് ചെയ്യുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, ചാലക്കുടി, പൊന്നാനി, മലപ്പുറം, കോഴിക്കോട്, വയനാട്, വടകര, കണ്ണൂർ മണ്ഡലങ്ങളിൽ യുഡിഎഫ് ലീഡ് ചെയ്യുന്നു.