മോഹൻ ചരൺ മാജി ഒഡീഷ മുഖ്യമന്ത്രി; ബിജെപി നിയമസഭാ കക്ഷിയോ​ഗത്തിൽ തീരുമാനം

news image
Jun 11, 2024, 1:08 pm GMT+0000 payyolionline.in

ഭുവനേശ്വർ: മോഹൻ ചരൺ മാജി ഒഡീഷ മുഖ്യമന്ത്രിയാകും. ഭുവനേശ്വറിൽ ചേർന്ന ബിജെപി നിയമസഭാകക്ഷി യോ​ഗത്തിലാണ് തീരുമാനം. സംസ്ഥാനത്ത് നിരീക്ഷകനായി എത്തിയ രാജ്നാഥ് സിം​ഗാണ് പ്രഖ്യാപനം നടത്തിയത്. ആദിവാസി വിഭാ​ഗത്തിൽ നിന്നുള്ള നേതാവായ മോ​ഹൻ ചരൺ മാജി നാല് തവണ എംപിയായിരുന്നു.

 

കനക് വർധൻ സിം​ഗ് ഡിയോ, പ്രവദി പരിദ എന്നിവർ ഉപമുഖ്യമന്ത്രിമാരാകും. കെനോഞ്ചാർ മണ്ഡലത്തിൽനിന്നുള്ള എംഎൽഎയാണ് മാജി. 147 അം​ഗ നിയമസഭയിൽ 74 സീറ്റുകൾ നേടിയാണ്  24 വർഷം നീണ്ട നവീൻ പട്നായിക്കിന്റെ ഭരണം ബിജെപി അവസാനിപ്പിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe