ന്യൂനമർദ്ദപാത്തി, ചക്രവാതച്ചുഴി: സംസ്ഥാനത്ത് വടക്കൻ കേരളത്തിൽ മഴ തുടരും, 2 ജില്ലകളിൽ യെല്ലോ അലർട്ട്

news image
Jul 2, 2024, 8:38 am GMT+0000 payyolionline.in
തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ കേരളത്തിൽ മഴ തുടരും. ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. അടുത്ത ദിവസങ്ങളിലും വടക്കൻ കേരളത്തിൽ മഴ മുന്നറിയിപ്പുണ്ട്. ചിലയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നു. കേരളാ തീരത്ത് ഉയർന്ന തിരമാലസാധ്യത മുന്നറിയിപ്പുണ്ട്. മത്സ്യബന്ധനം വിലക്കി. കേരളാ തീരം മുതൽ മഹാരാഷ്ട്ര തീരം വരെയായി ന്യൂനമർദ്ദപാത്തി നിലനിൽക്കുകയാണ്. വടക്കൻ ഗുജറാത്തിന് മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുകയാണ്. ഇതിന്റെ സ്വാധീനഫലമായാണ് മഴ തുടരുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe